Thursday, March 12, 2026 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.45 AM

അപടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ഹരിപ്പാട്‌ : അപകടത്തില്‍പ്പെട്ട രണ്ട്‌ മത്സ്യബന്ധന ബോട്ടുകളും 18 തൊഴിലാളിക ളെയും തോട്ടപ്പള്ളി ഫിഷറീസ്‌ റെസ്‌ക്യൂ ബോട്ട്‌ കരയ്‌ക്കെത്തിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള ശ്രീനിവാസ എന്ന ബോട്ടിനെയും ആലപ്പുഴ സ്വദേശിയുടെ ശിവപ്രസാദം എന്ന ബോട്ടിനെയുമാണ്‌ രക്ഷപ്പെടുത്തിയത്‌.
ഇന്നലെ രണ്ട്‌ ബോട്ടുകള്‍ അപകടത്തില്‍പെട്ടു എന്ന്‌ തോട്ടപ്പള്ളി ഫിഷറിസ്‌ സ്‌റ്റേഷനിലേക്ക്‌ സന്ദേശം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കായംകുളം ഹാര്‍ബറില്‍ നിന്നും ഫിഷറീസ്‌ വകുപ്പിന്റെ റെസ്‌ക്യൂ ബോട്ട്‌ വലിയഴീക്കല്‍ പാലത്തിനു സമീപം മണ്ണില്‍ ഉറച്ചുപോയ ശിവപ്രസാദം എന്ന ബോട്ടിനെ കെട്ടി വലിച്ചു കായംകുളം ഹാര്‍ബറില്‍ എത്തിച്ചു. തുടര്‍ന്ന്‌ എന്‍ജിനില്‍ നിന്നുള്ള പ്രോപ്പല്ലര്‍ ലെഡ്‌ഡര്‍ ഇളകി അപകടത്തില്‍പെട്ട ശ്രീനിവാസ എന്ന ബോട്ടിനെയാണ്‌ രണ്ടാമത്‌ കെട്ടി വലിച്ചു കരയില്‍ എത്തിച്ചത്‌.
രണ്ടു ബോട്ടിലുമായി 18 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ശ്രീനിവാസ എന്ന ബോട്ടിന്റ ലെഡ്‌ഡര്‍ ഊരിപോയി പ്രവര്‍ത്തിക്കാത്ത അവസ്‌ഥയിലായിരുന്നു ബോട്ട്‌. മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്‌, തോട്ടപ്പള്ളി ഫിഷറീസ്‌ സ്‌റ്റേഷന്‍ ഉദ്യോഗസ്‌ഥര്‍ ,ലൈഫ്‌ ഗാര്‍ഡ്‌സ് എന്നിവര്‍ രക്ഷപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
കടലില്‍ മത്സ്യബന്ധനത്തിന്‌ പോകുന്ന ബോട്ടുകള്‍ എല്ലാ തൊഴിലാളികള്‍ക്കും ഉള്ള എണ്ണം ലൈഫ്‌ ജാക്കറ്റ്‌, നിശ്‌ചിത എണ്ണം ലൈഫ്‌ ബോയ്‌, തീ അണയ്‌ക്കാനുള്ള ഫയര്‍ എസ്‌റ്റിംഗുഷര്‍ എന്നിവ നിര്‍ബന്ധമായും കരുതിയിരിക്കണമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍, അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ എന്നിവര്‍ പറഞ്ഞു. ജീവന്‍ രക്ഷാ ഉപകരണങ്ങല്‍ ഇല്ലാത്ത യാനങ്ങള്‍ക്കെതിരെ കെ.എം.എഫ്‌. ആര്‍. ആക്‌ട് അനുസരിച്ചുള്ള പിഴ ഈടാക്കുമെന്നും ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 04 Mar 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW