-->
അമ്പലപ്പുഴ: മാലിന്യ സംസ്‌കരണത്തിനും ശുചിത്വത്തിനും മുന്‍തൂക്കം നല്‍കി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.ഇതിനായി 60 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. 13,27,75,390 രൂപ വരവും 11,73,51,906 രൂപ ചെലവും 15423484 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സീന അവതരിപ്പിച്ചു.
തെരുവ് നായശല്യത്തിന് പരിഹാരം കാണാനായി എ.ബി.സി പദ്ധതി നടപ്പാക്കാന്‍ 10 ലക്ഷം രൂപയും തരിശു ഭൂമി കൃഷി യോഗ്യമാക്കാന്‍ 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്തില്‍ ഇലക്‌ട്രിക് ചാര്‍ജിങ് സ്‌റ്റേഷന്‍ സ്‌ഥാപിക്കുന്നതിനായി 12 ലക്ഷം രൂപയും നീക്കി വെച്ചു. ഇതാദ്യമായി മൊബൈല്‍ ഫിസിയോ തെറാപ്പി സംവിധാനം നടപ്പാക്കുന്നതിനായി 10 ലക്ഷം രൂപയും മാറ്റി വെച്ചു.സ്‌ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, ഭിന്ന േശഷിക്കാര്‍, പാലിയറ്റീവ് കെയര്‍ തുടങ്ങി പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും പ്രത്യേക തുക വകയിരു ത്തിയിട്ടുണ്ട്.
പാടശേഖരങ്ങള്‍ക്ക് നെല്‍വിത്ത് വിതരണം, വെര്‍ട്ടിക്കല്‍ ആക്‌സിയര്‍ ഫ്‌ളോ പമ്പ് ,വനിതാ ഗ്രൂപ്പുകള്‍ക്ക് പോഷകത്തോട്ടം എന്നിവയ്‌ക്കും തുക നീക്കി വെച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ്.എം അധ്യക്ഷത വഹിച്ചു.