Thursday, March 12, 2026 Last Updated 33 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.43 AM

സഹോദരിമാരായ കുട്ടിക്കര്‍ഷകരുടെ മട്ടുപ്പാവ്‌കൃഷി മാതൃകാപരം: മോളി ജേക്കബ്‌

uploads/news/2026/03/828361/3.jpg

ആലപ്പുഴ: സഹോദരിമാരായ കുട്ടികര്‍ഷകര്‍ വീടിന്റെ മട്ടുപ്പാവില്‍ നടത്തുന്ന ജൈവകൃഷി തീര്‍ത്തും മാതൃകാപരമെന്ന്‌ ആലപ്പുഴ നഗരസഭ അധ്യക്ഷ മോളി ജേക്കബ്‌. ആലപ്പുഴ നഗരസഭ വട്ടയാല്‍ വാര്‍ഡില്‍, പുത്തന്‍വീട്‌ പുരയിടം, ഫരീദ മന്‍സിലില്‍
കുട്ടികര്‍ഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസും ചെയ്‌തുവരുന്ന ആറാംഘട്ട ജൈവകൃഷിയുടെ വിളവെടുപ്പ്‌ നടത്തിയതിന്‌ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
പഠനത്തിന്‌ മുന്‍പും ശേഷവും ലഭിക്കുന്ന വിലയേറിയ സമയം ഉറങ്ങിയും ടിവി കണ്ടും, മൊബൈല്‍ ഫോണില്‍ കളിച്ചും കളയാതെ, പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും നശിപ്പിക്കാതെയുള്ള ജൈവക്കൃഷി ചെയ്യുന്നത്‌ സമ പ്രായക്കാര്‍ ക്കിടയില്‍ മാത്രമല്ലാ ഏവര്‍ക്കും പ്രചോദനമാണെന്നും ഇത്തിരി സ്‌ഥലത്ത്‌ ഒത്തിരി കൃഷി ചെയ്യുന്ന ഫരിദയും ഫാദിയായും ഏവര്‍ക്കും ഒരു റോള്‍ മോഡലാണെന്നും മോളി ജേക്കബ്‌ പറഞ്ഞു.
കോളിഫ്‌ളവര്‍, തക്കാളി, പാലക്ക്‌ ചീര, വെണ്ട എന്നിവയുടെ വിളവെടുപ്പാണ്‌ നടത്തിയത്‌. നഗരസഭ ആരോഗ്യ സ്‌ഥിരംസമിതി അധ്യക്ഷന്‍ എ. എം നൗഫല്‍, പൊതുമരാമത്ത്‌ സ്‌ഥിരംസമിതി അധ്യക്ഷ സി.ജ്യോതിമോള്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ ലൈലാ ബീവി എന്നിവരും സന്നിഹിതരായിരുന്നു.
ആലപ്പുഴ സെന്റ്‌ ജോസഫ്‌സ് ഗേള്‍സ്‌ എച്ച്‌.എസിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ ഫരീദ ഫിറോസ്‌. സെന്റ്‌ ജോസഫ്‌സ് എല്‍.പി.എസിലെ നാലാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ ഫാദിയ ഫിറോസ്‌. വനമിത്ര പുരസ്‌കാര ജേതാവ്‌ ഫിറോസ്‌ അഹമ്മദാണ്‌ പിതാവ്‌. എന്‍.നാസിലയാണ്‌ മാതാവ്‌. എല്‍.കെ.ജി വിദ്യാര്‍ഥി ഫാദില്‍ മുഹമ്മദ്‌ ഫിറോസാണ്‌ അനുജന്‍.

Ads by Google
Advertisement
Wednesday 04 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW