Thursday, March 12, 2026 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.43 AM

ആരോഗ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ഉദ്‌ഘാടനത്തിനിടെ തുറവൂരില്‍ കോണ്‍ഗ്രസ്‌ പ്രതിഷേധം, സംഘര്‍ഷം

uploads/news/2026/03/828359/1.jpg

തുറവൂര്‍: തുറവൂരില്‍ ആരോഗ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ഉദ്‌ഘാടന പരിപാടിക്കിടെ കോണ്‍ഗ്രസ്‌ പ്രതിഷേധം. താലൂക്ക്‌ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ആറുനില മന്ദിരത്തിന്റെയും ട്രോമാ കെയര്‍ യൂണിറ്റിന്റെയും ഉദ്‌ഘാടനച്ചടങ്ങിന്‌ മുന്‍പായാണ്‌ പ്രതിഷേധം നടന്നത്‌. മന്ത്രി വീണാ ജോര്‍ജ്‌ ഓണ്‍ലൈനായി ഉദ്‌ഘാടനം നിര്‍വഹി ക്കാനിരിക്കേയാണ്‌ കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്‌. പ്രതിരോധിക്കാന്‍ സി.പിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ സംഘര്‍ഷാവസ്‌ഥയായി.
ഇന്നലെ രാവിലെ 10-ഓടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ ജനപ്രതിനിധികള്‍ക്കടക്കം പരുക്കേല്‍ക്കുകയും ചെയ്‌തു. ആവശ്യമായ ജീവനക്കാരെ നിയമിക്കാതെയും ആശുപത്രിക്കാവശ്യമായ ഉപകരണങ്ങള്‍ സ്‌ഥാപിക്കാതെയുമാണ്‌ ഉദ്‌ഘാടനം നടത്തുന്നതെന്നാരോപിച്ചാണ്‌ പ്രതിഷേധം അരങ്ങേറിയത്‌. കിഫ്‌ബി ഫണ്ടില്‍ നിന്നും 51.4 കോടി രൂപ ചെലവഴിച്ചാണ്‌ അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിച്ചത്‌. നിലവില്‍ 24 ഡോക്‌ടര്‍മാര്‍ വേണ്ടിടത്ത്‌ 12 പേരാണുള്ളത്‌.
മെഡിക്കല്‍ ഓഫീസര്‍ സ്‌ഥലം മാറിപ്പോയിട്ട്‌ ഒരാഴ്‌ച കഴിഞ്ഞു. ഡോക്‌ടര്‍മാരുടെ കുറവ്‌ തുറവൂര്‍ താലൂക്ക്‌ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയുണ്ട്‌. ഇതിന്‌ പരിഹാരം കാണാതെ കെട്ടിടം ഉദ്‌ഘാടനം നടത്തുന്നത്‌ ശരിയല്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസ്‌ അരൂര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ അസീസ്‌ പായിക്കാടനും കോണ്‍ഗ്രസ്‌ നേതാക്കളായ കെ.ഉമേശന്‍, ബി.ജനാര്‍ദനന്‍, പി.വി.ശിവദാസന്‍, കെ.അജിത്‌ കുമാര്‍, ജോസി മുരിക്കന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധം നടന്നത്‌. പട്ടണക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കെ രാജേന്ദ്രന്‍, സ്‌റ്റാന്‍ഡിങ്‌ കൗണ്‍സില്‍ ചെയര്‍മാന്മാരായ വി.കെ ഗൗരിശന്‍, എം.എന്‍ സിമില്‍, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ തങ്കച്ചന്‍ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമ്മേളനത്തിന്റെ സ്വാഗത പ്രാസംഗികനായ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ രാജേന്ദ്രന്‍ പൂര്‍ണമായി പൂര്‍ത്തീകരിക്കാതെ ആശുപത്രി കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നതിനെതിരെ പ്രസംഗി ച്ചു. അതിനുശേഷം സ്‌റ്റേജില്‍നിന്ന്‌ ഇറങ്ങുമ്പോഴാണ്‌ ജനപ്രതിനിധികളെ ഒരു കൂട്ടം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്‌.
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന്‌ കുത്തിയതോട്‌ പോലീസ്‌ കേസെടുത്തു.

Ads by Google
Advertisement
Wednesday 04 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW