Thursday, March 12, 2026 Last Updated 15 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 10.43 AM

മണ്ണില്ലാത്തവര്‍ക്ക്‌ മട്ടുപ്പാവില്‍ കൃഷിയൊരുക്കാന്‍ പദ്ധതി തയാറാക്കി കഞ്ഞിക്കുഴി

uploads/news/2026/03/828358/4.jpg

മാരാരിക്കുളം: കഞ്ഞിക്കുഴി പഞ്ചായത്ത്‌ കൃഷിഭവന്റെ അഭിമുഖ്യത്തില്‍ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ ചട്ടിയും വളവും തൈകളും നല്‍കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ബ്ലോക്കുപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധര്‍മ്മണി തമ്പാന്‍ നിര്‍വഹിച്ചു. കര്‍മ്മസേന ഓഫീസിനു മുന്‍വശം നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.സന്തോഷ്‌ കുമാര്‍ അധ്യക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ ലജിതാ തിലകന്‍, സ്‌ഥിരം സമിതി അധ്യക്ഷരായ ആര്‍.അശ്വിന്‍, ജി.മുരളി, കെ.വി വിജിമോള്‍, പഞ്ചായത്ത്‌ അംഗങ്ങളായ പി മുരളി, എം.കെ സജി, ഒ.എ രജനി ,സജിത ബൈജു ,പി.ടി ശശിധരന്‍, ബ്ലോക്കുപഞ്ചായത്തംഗം ബിനീഷ്‌ വിജയന്‍, കര്‍മ്മ സേന കണ്‍വീനര്‍ ജി.ഉദയപ്പന്‍ എന്നിവര്‍ സംസാരിച്ചു. കൃഷിഓഫീസര്‍ റോസ്‌മി ജോര്‍ജ്‌ പദ്ധതി വിശദീകരിച്ചു.
വാര്‍ഡുകളിലെ ഗ്രാമസഭാ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്കാണ്‌ വളം നിറച്ച ഇരുപതുചട്ടികളും പച്ചക്കറി തൈകളും സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്‌. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ പണം നീക്കിവച്ചത്‌.

Ads by Google
Advertisement
Wednesday 04 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW