Wednesday, March 11, 2026 Last Updated 21 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 04.40 AM

വിളവെടുപ്പിന്‌ പാകമായ കൃഷിയിടം സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു

uploads/news/2026/03/828335/4.jpg

പുല്‍പ്പള്ളി: സീതാമൗണ്ടില്‍ പാട്ടത്തിനെടുത്ത്‌ കൃഷി ചെയ്‌തിരുന്ന നാലര ഏക്കറോളം സ്‌ഥലത്തെ കൃഷിയാണ്‌ പൂര്‍ണ്ണമായും കത്തിനശിച്ചത്‌. സംഭവത്തില്‍ ഏകദേശം 45 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്‌ടം ഉണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
സീതാമൗണ്ട്‌ സ്വദേശി ഷിജു, കൊടിക്കാട്ടില്‍ സിനീഷ്‌ എന്നിവര്‍ ചേര്‍ന്ന്‌ തുരുത്തേല്‍ രാജു, പൂഞ്ചക്കര സെബാന്‍ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള നാലര ഏക്കറോളം വരുന്ന ഭൂമിയിലാണ്‌ കൃഷി നടത്തിയിരുന്നത്‌. രേഖാപരമായി പാട്ടത്തിനെടുത്ത ഈ ഭൂമിയില്‍ വന്‍തുക കടമെടുത്തും അധ്വാനിച്ചും വളര്‍ത്തിയെടുത്ത ഇഞ്ചി, വാഴ തുടങ്ങിയ വിളകളാണ്‌ വിളവെടുപ്പിന്‌ തൊട്ടടുത്ത ദിവസങ്ങളില്‍ ചാരമായത്‌. കഴിഞ്ഞ ഫെബ്രുവരി രണ്ടാം തീയതിയാണ്‌ കൃഷിയിടത്തില്‍ തീ പടര്‍ന്നത്‌. ഇവര്‍ താമസിക്കുന്നത്‌ ദൂരെയായതിനാല്‍ നാട്ടുകാരാണ്‌ ആദ്യം തീ പടരുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ബത്തേരിയില്‍ നിന്ന്‌ അഗ്നിശമന സേന സ്‌ഥലത്തെത്തിയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. ഇഞ്ചി ഉള്‍പ്പെടെയുള്ള വിളകള്‍ പാടെ നശിച്ചുപോയി.
ആരോ ബോധപൂര്‍വ്വം തീയിട്ടതാണെന്നാണ്‌ കര്‍ഷകരുടെ പരാതി. കഠിനമായി അദ്ധ്വാനിച്ചും വലിയൊരു തുക കടമെടുത്തും ചെയ്‌ത കൃഷി ഇല്ലാതായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണ്‌ ഈ കര്‍ഷകര്‍. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും അര്‍ഹമായ നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ ഷിജു പുല്‍പ്പള്ളി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ പരാതി നല്‍കി. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 04 Mar 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW