Wednesday, March 11, 2026 Last Updated 8 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 04.40 AM

സംസ്‌ഥാനത്തെ പശ്‌ചാത്തല മേഖല വികസന കുതിപ്പില്‍: മന്ത്രി മുഹമ്മദ്‌ റിയാസ്‌

uploads/news/2026/03/828332/1.jpg

പനമരം: സംസ്‌ഥാനത്തെ പശ്‌ചാത്തല മേഖല വികസന കുതിപ്പിലാണെന്ന്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌. ചെറുപുഴ- പനമരം പാലം ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിനും ദേശീയ പാത- 66 പദ്ധതി പുന:രുജ്‌ജീവിപ്പിക്കാനും സംസ്‌ഥാന സര്‍ക്കാര്‍ 5550 കോടി രൂപയാണ്‌ വകയിരുത്തിയത്‌. 600 കിലോമീറ്റര്‍ ദൂരമുള്ള ദേശീയപാത നിര്‍മ്മാണം നിലവില്‍ 500 കിലോ മീറ്ററിലെ പ്രവൃത്തി പൂര്‍ത്തിയാവുകയാണ്‌. കേരളത്തിലെ 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്ററുള്ള മലയോര ഹൈവേ കാര്‍ഷിക-ടൂറിസം മേഖലക്ക്‌ ഉണര്‍വേകുന്നതാണെന്നും മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തെ റോഡ്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 35,000 കോടി രൂപയാണ്‌ സര്‍ക്കാര്‍ നീക്കിവെച്ചത്‌. അഞ്ചുവര്‍ഷത്തില്‍ നൂറു പാലങ്ങള്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു 2021 ല്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്‌, നിലവില്‍ 150 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ലെവല്‍ ക്രോസില്ലാത്ത കേരളമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ മുന്നേറ്റമാണ്‌ ഉണ്ടായത്‌. പത്ത്‌ റെയില്‍വെ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. നാല്‌ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. 150 ഓളം മേല്‍പ്പാലങ്ങളാണ്‌ സംസ്‌ഥാനത്ത്‌ യാഥാര്‍ത്ഥ്യമാകുന്നത്‌. കിഫ്‌ബി മുഖേന പൊതുമരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തില്‍ പശ്‌ചാത്തല വികസനത്തിനായി 528 പദ്ധതികള്‍ക്കായി 46145 കോടി രൂപ അനുവദിച്ചു. വയനാട്‌-കോഴിക്കോട്‌ ജില്ലയെ ബന്ധിപ്പിക്കുന്ന തുരങ്കപാത നിര്‍മ്മാണം വികസനത്തിന്റെ കുതിപ്പാണെന്നും മന്ത്രി വ്യക്‌തമാക്കി.
പാലത്തോട്‌ ചേര്‍ന്നുള്ള അനുബന്ധ റോഡിന്റെ പ്രവര്‍ത്തി വേഗത്തില്‍ ആരംഭിക്കുമെന്നും പഴയ പാലത്തിലൂടെയുള്ള സഞ്ചാരം അപകടത്തിന്‌ സാധ്യതയുള്ളതിനാല്‍ അത്‌ ഒഴിവാക്കണമെന്നും മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. പരിപാടിയില്‍ പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എസ്‌. ദിലീപ്‌ കുമാര്‍, പനമരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്‌മി ആലക്കമുറ്റം, ക്ഷേമകാര്യ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കോവ, വാര്‍ഡ്‌ അംഗം കെ. സുജാത, ചിന്നു സുധീഷ്‌, എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ സി.എസ്‌. അജിത്ത്‌, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ കെ.ബി. നിത, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 04 Mar 2026 04.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW