Wednesday, March 11, 2026 Last Updated 46 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 04.39 AM

റംസാന്‍ കിറ്റ്‌ വിതരണം നടത്തി

uploads/news/2026/03/828331/4.jpg

താനൂര്‍: ഓലപിടിക എളാപ്പടിയില്‍ സ്‌ഥിതി ചെയ്ുയന്ന തണല്‍മരം ചാരിറ്റമ്പിള്‍ ഫൗണ്ടേഷന്‍ റംസാന്‍ കിറ്റ്‌ വിതരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുസ്‌തഫ കളത്തിങ്ങല്‍ അധ്യക്ഷനായി. നഗരസഭ ആരോഗ്യകാര്യ സ്‌റ്റാന്‍റ്റിംങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഫാത്തിമ മുഖ്യപ്രഭാഷണം നടത്തി. 250 കുടുംബങ്ങള്‍ക്കുള്ള കിറ്റുകള്‍, നിസ്‌കാര വസ്‌ത്രങ്ങള്‍ വിതരണം ചെയ്‌തു. ജീവകാരുണ്യ പ്രവര്‍ത്തകരായ റാഫി പുതിയ കടവ്‌, ഡോ. അബ്‌ദുല്‍സലാം കണ്ണൂര്‍, അബ്‌ദുള്‍ റഫീഖ്‌ കോഴിക്കോട്‌, സ്‌നേഹ സന്ദേശം ഭാരവാഹി മുഹമ്മദ്‌ മുസ്‌തഫ കാളാട്‌, മുസ്‌തഫ കാവുങ്ങല്‍, ഷംസു ചിറമംഗലം, റസാക്ക്‌ എടക്കടപ്പുറം, ഫയാസ്‌ പ്രസംഗിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി എ.പി. സുബ്രഹ്‌മണ്യന്‍ സ്വാഗതവും വൈസ്‌ പ്രസിഡണ്ട്‌ അബൂബക്കര്‍ തിരൂര്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Wednesday 04 Mar 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW