-->
അലവില്‍: മുഹിയുദ്ധീന്‍ ജുമാ മസ്‌ജിദില്‍ സ്‌ഥാപിച്ച സോളാര്‍ പ്ലാന്റ്‌ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഖത്തീബ് ഹാഫിള് മഹറൂഫ് ഫൈസി നിര്‍വഹിച്ചു. അലവില്‍ മഹല്ല് പ്രസിഡന്റ് എസ്.എല്‍.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. മഹല്ല് ജനറല്‍ സെക്രട്ടറി വി.കെ അമീറലി സ്വാഗതവും ട്രഷറര്‍ പി.കെ ഇഖ്‌ബാല്‍ നന്ദിയും പറഞ്ഞു. ജാഫര്‍ സഖാഫി, അബ്‌ദുല്‍ ജലീല്‍ മൗലവി, വി.കെ മഹ്‌മൂദ് ഹാജി, എന്‍ജിനീയര്‍ എം.കെ ഇസ്‌മായില്‍, വി.പി സദക്കത്തുള്ള, വി.പി അബ്‌ദുല്‍ കരീം, വി.കെ അഷ്‌റഫ് ഹാജിയും നാട്ടുകാരും പങ്കെടുത്തു.