Tuesday, March 10, 2026 Last Updated 53 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 04.39 AM

ഹിന്ദു സമൂഹത്തിന്റെ പുരോഗതിക്ക്‌ കുടുംബ ഭദ്രത അനിവാര്യം:സ്വാമി ശോഭാനന്ദ സരസ്വതി

uploads/news/2026/03/828323/4.jpg

പൊറ്റമ്മല്‍: ഹൈന്ദവ സമൂഹത്തിന്റെ പുരോഗതിക്ക്‌ കുടുംബത്തില്‍ സന്തോഷം, സമാധാനം, ഐക്യം എന്നിവ നിര്‍ബന്ധമാണെന്ന്‌ വെള്ളിപ്പറമ്പ്‌ ശ്രീരാമ ദാസാശ്രമം മഠാധിപതി ധിപതി ശോഭാനന്ദ സരസ്വതി സ്വാമികള്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ സി.പി രാജീവിന്റെ അധ്യക്ഷതയില്‍ പൊറ്റമ്മല്‍ നടന്ന കൊമ്മേരി ഉപനഗരം ഹിന്ദു ഏകത സമ്മേളനം ഉത്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സ്വാമികള്‍. രക്ഷിതാക്കള്‍ കുട്ടികളുടെ കൂടെ വീടുകളില്‍ നാമം ജപിക്കുകയും അമ്പലത്തില്‍ പോവുകയും ഒക്കെ ചെയ്‌താല്‍ കുട്ടികള്‍ നമ്മുടെ സംസ്‌കാരത്തില്‍ നിന്നും ഒരിക്കലും അകലില്ല എന്നും സ്വാമികള്‍ പറഞ്ഞു. ഹിന്ദു ഏകത സമിതി ജില്ലാ സഹ സംയോജക്‌ കെ.എം അരുണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
പൊറ്റമ്മല്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ടി. റെനീഷ്‌, കൃഷ്‌ണദാസ്‌ (എന്‍.എസ്‌.എസ്‌) സി.പി രാജേഷ്‌ (എസ്‌.എന്‍.ഡി.പി), ഡോക്‌ടര്‍ രാജേശ്വരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രാഷ്ര്‌ട സേവനത്തില്‍ നിന്നും വിരമിച്ച സൈനികരെയും, ഗുരു സ്വാമിമാരെയും സമ്മേളനം ആദരിച്ചു. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനിയെ അനുമോദിക്കുകയും ചെയ്‌തു. ജനറല്‍ കണ്‍വീനര്‍ അഡ്വ. ജയഭാനു പി. സ്വാഗതവും ഖജാന്‍ജി ടി. നിഖില്‍ നന്ദിയും പറഞ്ഞു. ഉദ്‌ഘാടന സഭക്ക്‌ ശേഷം സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന മുതലായ കലാപരിപാടികളും നടന്നു.

Ads by Google
Advertisement
Wednesday 04 Mar 2026 04.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW