-->
കോന്നി: ഇറാനെതിരായ യു .എസ് - ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സി. പി. എം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോന്നിയില്‍ പ്രതിഷേധപ്രകടനവും, യോഗവും, കോലം കത്തിക്കലും നടന്നു.മാരൂര്‍ പാലം ജംങ്‌ഷനില്‍നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം ടൗണ്‍ ചുറ്റി കോന്നി സെന്‍ട്രല്‍ ജംങ്‌ഷനില്‍ സമാപിച്ചു.തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കലും പ്രതിഷേധ യോഗവും ചേര്‍ന്നു. ഏരിയാ ആക്‌ടിംങ് സെക്രട്ടറി പി.എസ്. കൃഷ്‌ണകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ കമ്മിറ്റിയംഗം വര്‍ഗീസ് ബേബി അധ്യക്ഷനായിരുന്നു. ഏരിയാ കമ്മിറ്റിയംഗം ടി. രാജേഷ് കുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എ. എസ്. ഷിജു, സജികുമാര്‍, കെ.ജി.ഉദയകുമാര്‍, ഷാഹീര്‍ പ്രണവം, പുഷ്‌പരാജന്‍, സദാശിവന്‍, അനീഷ് , അജയകുമാര്‍, കെ.ടി. സതീഷ് എന്നിവര്‍ സംസാരിച്ചു.