Wednesday, March 11, 2026 Last Updated 49 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.54 AM

ഇലന്തൂര്‍ പടയണി പിച്ചകപ്പൂവിന്റെ സുഗന്ധവുമായി അന്തരയക്ഷികള്‍ ഇന്ന്‌ കളത്തില്‍

uploads/news/2026/03/828194/2.jpg

ഇലന്തൂര്‍: പിച്ചകപ്പൂവിന്റെ സുഗന്ധവുമായി അന്തരയക്ഷികള്‍ ഇന്ന്‌ കളത്തില്‍. പടയണി ശീലുകളുടെ മുഴുവന്‍ സൗന്ദര്യ തീവ്രതയുമായി കളത്തില്‍ എത്തുന്ന അന്തരയക്ഷികോലങ്ങള്‍ അമ്മയുടെ തോഴിമാരായിട്ടാണ്‌ അറിയപ്പെടുന്നത്‌.
വടക്കന്‍ ശൈലിയില്‍ അടന്തതാളത്തില്‍ പാട്ടു പാടി മനോഹരമായി ചുവടു വെയ്‌ക്കുന്ന അന്തരയക്ഷി താളം മുറുകുന്നതോടെ വളരെ ചടുലമായിട്ട്‌ തുള്ളി ഒഴിഞ്ഞ്‌ കളംവിടും. കിരീട സമാനമായ കോലവും മുഖത്ത്‌ പച്ചയും ഇട്ട്‌ കണ്ണും കുറിയുമായി കുരുത്തോലപ്പാവാടയും, കൈത്താമരയും, കാല്‍ ചിലമ്പും അണിഞ്ഞ്‌ വരുന്ന അന്തരയക്ഷികോല സമര്‍പ്പണത്തിലൂടെ സര്‍വ്വമംഗളങ്ങള്‍ ഭവിയ്‌ക്കും എന്ന്‌ കരക്കാര്‍ വിശ്വസിയ്‌ക്കുന്നു.
അഞ്ചാം പടേനിരാവില്‍ ഇന്നലെ തേവര്‍ നടയില്‍ നിന്നും ചുട്ടു വെളിച്ചത്തില്‍ താലപ്പോലിയുടെ അകമ്പടിയില്‍ എത്തിയ കൊലങ്ങളെ വരവേറ്റ്‌ കളരി വന്ദനത്തോടെ ഓരോന്നായി കോലങ്ങള്‍ തുള്ളി ഒഴിഞ്ഞു. ശിക്ഷയുടെ ദേവത ആയി അറിയപ്പെടുന്ന അരക്കി യക്ഷികള്‍ തുള്ളി നിറഞ്ഞപ്പോള്‍ തൊഴു കൈകളോടെ കാരക്കാര്‍ അമ്മയെ സ്‌മരിച്ചു.നാളെ ഏഴാം പടയണി രാവില്‍ നിണ ഭൈരവി കളത്തിലെത്തും.

Ads by Google
Advertisement
Tuesday 03 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW