Wednesday, March 11, 2026 Last Updated 55 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.54 AM

എറണാകുളം മുന്നേറ്റം തുടരുന്നു

uploads/news/2026/03/828193/1.jpg

തിരുവല്ല: എം.ജി യൂണിവേഴ്‌സിറ്റി കലോത്സവം അഞ്ചാം ദിവസത്തിലേക്ക്‌ കടക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള കോളേജുകളാണ്‌ ആദ്യ മൂന്ന്‌ സ്‌ഥാനങ്ങളില്‍ ഉള്ളത്‌.
സേക്രഡ്‌ ഹാര്‍ട്ട്‌ കോളേജ്‌, തേവര 69 പോയിന്റുമായി ഒന്നാമത്‌ തുടരുമ്പോള്‍ മഹാരാജാസ്‌ കോളേജ്‌, എറണാകുളം 60 പോയന്റില്‍ രണ്ടാമതും ആര്‍.എല്‍.വി ഗവ. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ തൃപ്പൂണിത്തുറ 53 പോയിന്റ്‌ നേടി മൂന്നാമതും തുടരുന്നു.
അപര്‍ണ മോഹന്‍, നിര്‍മ്മല കോളേജ്‌, മൂവാറ്റുപുഴയും സെന്റ്‌ തെരേസാസ്‌ എറണാകുളത്തെ നേഹ ചാവറ യും 11 പോയന്റില്‍ മുന്നില്‍ എത്തി നില്‍ക്കുമ്പോള്‍ ബി .സി.എം കോട്ടയത്തെ നിഹാര ബി ദേവ്‌ 10 പോയിന്റുമായി തൊട്ട്‌ പിന്നിലുണ്ട്‌. കലാപ്രതിഭ പട്ടത്തിലേക്ക്‌ അടുക്കുന്നവരില്‍ സച്ചിന്‍ പി,മഹാരാജാസ്‌ കോളേജ്‌, എറണാകുളം 9 ,വിഷ്‌ണു എസ്‌,ആര്‍.എല്‍.വി. ഗവ. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ഫൈന്‍ആര്‍ട്‌സ് ,തൃപ്പൂണിത്തുറ 8 ,അലന്‍ സി മെയിന്‍സെന്‍,മഹാരാജാസ്‌ കോളേജ്‌, എറണാകുളം 6 എന്നിവരാണുള്ളത്‌.

Ads by Google
Advertisement
Tuesday 03 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW