Wednesday, March 11, 2026 Last Updated 56 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.54 AM

പീഡനം: പ്രതിക്ക്‌ ജീവപര്യന്തം കഠിനതടവ്‌

പത്തനംതിട്ട: മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ചതിന്‌ ജീവപര്യന്തം കഠിനതടവ്‌. പന്തളം, പറന്തല്‍ പൊങ്ങലടി മറ്റെക്കാട്ട്‌ മുരുപ്പേല്‍ വീട്ടില്‍ വില്‍സണ്‍ (30) നെയാണ്‌ ശിക്ഷിച്ചത്‌.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതും മാനസിക വെല്ലുവിളി നേരിടുന്നതുമായ യുവതിയെ വീട്ടില്‍ക്കയറി മാനഭംഗത്തിനിരയാക്കിയ പ്രതിക്ക്‌ ജീവപര്യന്തം കഠിന തടവും രണ്ട്‌ ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ . പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജ് എന്‍ ഹരികുമാര്‍ ആണ്‌ വിധി പ്രസ്‌താവിച്ചത്‌.
2019 സെപ്‌റ്റംബറില്‍ ആയിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം. അന്നത്തെ പന്തളം ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ഇ.ഡി ബിജു രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ അടൂര്‍ഡി.വൈ.എസ്‌.പി ആയിരുന്ന ജവഹര്‍ ജനാര്‍ദ്‌ ആണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌.

Ads by Google
Advertisement
Tuesday 03 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW