Wednesday, March 11, 2026 Last Updated 26 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.54 AM

പുറമ്പോക്കുഭൂമി സര്‍വേ നമ്പര്‍ മാറ്റി പതിച്ചുനല്‍കാന്‍ സി.പി.എം-ബി.ജെ.പി. ധാരണ

പന്തളം: പന്തളം നഗരസഭാ ഓഫീസിനു വലതു വശത്തായി വ്യാപാരം നടത്തുന്ന കെട്ടിടങ്ങള്‍ നില്‍ക്കുന്ന പുറമ്പോക്കു സ്‌ഥലം കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ പണിത്‌ വാടകയ്‌ക്കു നല്‌കിയ ഉടമകള്‍ക്കും സ്വന്തമായി കച്ചവടം നടത്തുന്ന ഉടമകള്‍ക്കുമായി പതിച്ചു നല്‍കുന്നതിനായി ബി.ജെ.പി -സി പി എം നീക്കം.
47-1 /1 ,47 1/2,, 47 1/3 എന്നീ സര്‍വ്വേ നമ്പരില്‍പ്പെട്ട 1.8 ആര്‍ സ്‌ഥലം ഇവര്‍ക്ക്‌ നേരത്തെ പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ അവിടെ കച്ചവടവും താമസവും നടത്താതെ ഇതിന്‌ മുന്നിലുള്ള റോഡ്‌ സൈഡിലെ 43 - 1 എന്ന സര്‍വ്വേ നമ്പരില്‍പ്പെട്ട സ്‌ഥലത്ത്‌ കടകള്‍ നിര്‍മ്മിച്ച്‌ വ്യാപാരം നടത്തിവരികയാണ്‌ ഇവര്‍ ഇപ്പോള്‍. ഇതുകൂടി പതിച്ചുനല്‍കാനാണ്‌ ഇപ്പോള്‍ നീക്കം നടക്കുന്നത്‌. 2010 -15 കാലഘട്ടത്തില്‍ ഈ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യു അധികാരികള്‍ ശ്രമിച്ചതും രാഷ്ര്‌ടീയ ഇടപെടല്‍ കാരണം നടക്കാതെ പോയതുമാണ്‌, തങ്ങളുടെ രാഷ്ര്‌ടീയ സ്വാധീനം ഉപയോഗിച്ച്‌ ഡിജിറ്റല്‍ സര്‍വ്വേ ഉദ്യോഗസ്‌ഥരെ തെറ്റിദ്ധരിപ്പിച്ചും സ്വാധീനിച്ചും സര്‍വ്വേ നമ്പര്‍ മാറ്റിയെടുക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്‌. പുറമ്പോക്ക്‌ ഭുമിയുടെ സര്‍വ്വേ നമ്പര്‍ മാറ്റിയെടുത്ത്‌ പട്ടയം നല്‍കാന്‍ കൗണ്‍സിലര്‍മാര്‍ക്ക്‌ അധികാരമില്ലെന്നും കടയ്‌ക്കാട്‌ എഫ്‌ എച്ച്‌.സി യുടെ സമീപം വര്‍ഷങ്ങളായി താമസിച്ചു കൊണ്ടിരുന്ന വാസഗൃഹം പൊളിച്ചുനീക്കാന്‍ വ്യഗ്രത കാട്ടിയ ഉദ്യോഗസ്‌ഥര്‍ എന്തേ ഇക്കാര്യത്തില്‍ ധൃതി കാട്ടുന്നു എന്നും കോടതിയിലുള്ള കേസ്‌ കോടതി നടപടിയുണ്ടാകുന്നതുവരെ കാക്കണമെന്നും പുറമ്പോക്ക്‌ ഭൂമിയുടെ സര്‍വ്വേ നമ്പര്‍ മാറ്റി കൊടുക്കുന്നത്‌ നിയമവിരുദ്ധമാണെന്നും കാട്ടി നഗരസഭാ കൗണ്‍സിലില്‍ യു.ഡി.എഫ്‌ വിയോജനം രേഖപ്പെടുത്തി. യു.ഡി.എഫ്‌. നഗരസഭാംഗങ്ങളായ കെ.ആര്‍. വിജയകുമാര്‍, എ. നൗഷാദ്‌ റാവുത്തര്‍, പന്തളം മഹേഷ്‌, മനോജ്‌ കുരമ്പാല , സുനിതാ വേണു, അഡ്വ. യാമി സേതു കുമാര്‍, ആനി ജോണ്‍ തുണ്ടില്‍ കൈലാസം ഉണ്ണിക്കൃഷ്‌ണന്‍, ബന്‍സി ബേബി, സോനു സജു, ,ഹസീന എന്നിവര്‍ വിയോജനത്തില്‍ ഒപ്പുവച്ചതായി അറിയിച്ചു.

Ads by Google
Advertisement
Tuesday 03 Mar 2026 10.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW