-->
പാലാ : നിയന്ത്രണം വിട്ട സ്വകാര്യ ബസ് സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറി 22 പേര്‍ക്ക് പരുക്ക്. പാലാ ഉഴവൂര്‍ റോഡില്‍ പേണ്ടാനംവയല്‍ ബസ്‌റ്റോപ്പിന് സമീപം ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് അപകടം. യാത്രികരായ കൃഷ്‌ണേന്ദു (22), തങ്കമണി (55), ഷക്കീര്‍ മുഹമ്മദ് (42), സാലി (50), ഷീലാ (52), സഫീര്‍ (22), സിസ്‌റ്റര്‍ ജോയല്‍ (45), ജെറിന്‍ (22), ശാന്തി (56), ശ്രീമോള്‍ (40), ജിജി (43), ശരത്ത് (34), ബച്ചന്‍ (28), രമണി (58), ഉഷ (53), രാഹുല്‍ (27), അക്ഷയ് (20), റെജി (53), ദേവിക (30) എന്നിവരെ പാലാ ജനറല്‍ ആശുപത്രി പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി.ദേവിക പുരയിടത്തില്‍, രാമചന്ദ്രന്‍ അള്ളുംപുറത്ത്, റിയ ജയന്‍ (25) എന്നിവരെ അരുണാപുരത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.
പാലായില്‍നിന്നു കൂത്താട്ടുകുളത്തേക്ക് യാത്രക്കാരുമായി പോയ ക്രിസ്‌തുരാജ് ബസാണ് മറിഞ്ഞത്.
നെല്ലിയാനി റോഡില്‍നിന്ന് അശ്രദ്ധമായി മെയിന്‍ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാനിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടത്തില്‍ കലാശിച്ചത്. റോഡിന്റെ വശത്തെ മതില്‍ ഇടിച്ചശേഷം ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടുന്ന പോസ്‌റ്റില്‍ ഇടിച്ചു ചെരിഞ്ഞു നില്‍ക്കുകയായിരുന്നു ബസ്. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. പാലായില്‍നിന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി ഗതാഗതം അരമണിക്കൂറിനുശേഷം പുന:സ്‌ഥാപിച്ചു.