Thursday, March 12, 2026 Last Updated 11 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.52 AM

കാട്ടിക്കുന്ന്‌ ശ്രീപനയ്‌ക്കല്‍ ദേവീക്ഷേത്രത്തില്‍ ഉത്സവം ഇന്ന്‌ തുടങ്ങും: പൊങ്കാല സമര്‍പ്പണം നാളെ

വൈക്കം: കാട്ടിക്കുന്ന്‌ ശ്രീപനയ്‌ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം 3 മുതല്‍ 9 വരെ ആഘോഷിക്കും. ഉത്സവത്തിന്റെ സമാരംഭം കുറിച്ച്‌ ചൊവ്വാഴ്‌ച രാവിലെ 8.30 ന്‌ തിരുവാഭരണ ഘോഷയാത്ര നടത്തും. തുടര്‍ന്ന്‌ സ്വര്‍ണഅങ്കി മൂല വിഗ്രഹത്തില്‍ ചാര്‍ത്തല്‍, തന്ത്രി പൂജ എന്നിവ ക്ഷേത്രം തന്ത്രി മനയത്താറ്റ്‌ മനയ്‌ക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയും കടമ്പനാട്ടില്ലത്ത്‌ അപ്പുക്കുട്ടന്‍ നമ്പൂതിരിയും ചേര്‍ന്ന്‌ നിര്‍വ്വഹിക്കും. ഉച്ചയ്‌ക്ക് 12.30 ന്‌ പൂരം പ്രസാദ ഊട്ട്‌, സന്ധ്യാ ദീപാരാധന, ഭജന്‍സ്‌ സന്ധ്യാ, കളമെഴുത്തും പാട്ടും, കളം മായ്‌ക്കല്‍, രാത്രി 9 ന്‌ വഴിപാട്‌ പ്രസാദ വിതരണവും നടക്കും.
ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ ദേവിക്ക്‌ പൊങ്കാല സമര്‍പ്പണം 2-ാം ഉത്സവ ദിവസമായ ബുധനാഴ്‌ച രാവിലെ 8.30 ന്‌ ക്ഷേത്രത്തിന്റെ വടക്കേ ഗ്രൗണ്ടില്‍ നടക്കും. പൊങ്കാലയുടെ ദീപ പ്രകാശനം ദേവസ്വം പ്രസിഡന്റ്‌ സി. പി. കൃഷ്‌ണന്‍ നായര്‍ നിര്‍വ്വഹിക്കും. പൊങ്കാലയ്‌ക്കുശേഷം ദിവ്യാഭിഷേകം, 12.30 ന്‌ ഉത്രം പൊങ്കാല പ്രസാദ ഊട്ട്‌, വൈകിട്ട്‌ 6.30 ന്‌ സന്ധ്യാ ദീപാരാധന, 8 ന്‌ പ്രസാദ വിതരണം തുടര്‍ന്ന്‌ കൈകൊട്ടിക്കളി എന്നിവ നടക്കും. 3-ാം ഉത്സവ ദിവസം രാവിലെ അഭിഷേകം, തുലാഭാരം, 12.30 ന്‌ അത്തം പ്രസാദ ഊട്ട്‌, വൈകിട്ട്‌ 5.30 ന്‌ പകല്‍പ്പൂരം, 8.30 ന്‌ ദേവസ്വം താലപ്പൊലി തുടര്‍ന്ന്‌ കളമെഴുത്തും പാട്ടും നടക്കും.
4-ാം ഉത്സവ ദിവസം ഉച്ചയ്‌ക്ക് 12.30 ന്‌ ചിത്തിര പ്രസാദ ഊട്ട്‌, വൈകിട്ട്‌ 5.30 ന്‌ പകല്‍പ്പൂരം, 8.30 ന്‌ ദേവസ്വം താലപ്പൊലിയും, കളമെഴുത്തും പാട്ടും. 5-ാം ഉത്സവ ദിവസം ഉച്ചയ്‌ക്ക് 12.30 ന്‌ ചോതി പ്രസാദ ഊട്ട്‌, വൈകിട്ട്‌ 7 ന്‌ ദേശതാലപ്പൊലി, 8.30 ന്‌ കളമെഴുത്തും പാട്ടും തുടര്‍ന്ന്‌ നാടകം. 6-ാം ഉത്സവ ദിവസം ഉച്ചയ്‌ക്ക് 12.30 ന്‌ വിശാഖം പ്രസാദ ഊട്ട്‌, വൈകിട്ട്‌ 7 ന്‌ ദേശതാലപ്പൊലി, 7.30 ന്‌ കളംപൂജ, കളമെഴുത്തും പാട്ടും, പ്രസാദ വിതരണം, അത്താഴ പൂജയും നടക്കും. 8.30 ന്‌ നൃത്തനാടകം. 7-ാം ഉത്സവ ദിവസം രാവിലെ 8 ന്‌ പാദപൂജ, പറ നിറയ്‌ക്കല്‍, 12.30 ന്‌ അനിഴം പ്രസാദ ഊട്ട്‌, 5 ന്‌ മുടിയേറ്റ്‌ വിളംബരം, 7.30 ന്‌ ദേശതാലപ്പൊലി, 8.30 ന്‌ ദാരികന്‍തൂക്കം, തുടര്‍ന്ന്‌ ഗരുഡന്‍തൂക്കം, 10.45 ന്‌ മുടിയേറ്റ്‌ ദീപം തെളിക്കല്‍, 11 ന്‌ മുടിയേറ്റ്‌ എന്നിവ നടക്കും. പുലര്‍ച്ചെ 3 ന്‌ വലിയ കാണിക്ക, ഗുരുതി തടത്തിലേക്ക്‌ ദേവിയുടെ എഴുന്നള്ളിപ്പ്‌, വടക്കുപുറത്ത്‌ ഗുരുതി എന്നിവയോടെ ഉത്സവം സമാപിക്കും.

Ads by Google
Advertisement
Tuesday 03 Mar 2026 10.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW