-->
വൈക്കം: താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പെയിന്റിംഗ്, തറയില്‍ ഗ്രാനൈറ്റ് വിരിക്കല്‍ തുടങ്ങിയവ പുരോഗമിക്കുന്നു. ഫ്‌ളോറിംഗും പെയിന്റിംഗും പൂര്‍ത്തിയായ ശേഷം ഓപ്പറേഷന്‍ തിയേറ്ററുകള്‍ സജ്‌ജമാക്കും. ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മാണവും ത്വരിതഗതിയില്‍ നടന്നുവരികയാണ്.
അഞ്ച് നിലകളിലുള്ള ആശുപത്രി സമുച്ചയ നിര്‍മാണത്തിനായി 86കോടി രൂപയാണ് കിഫ്‌ബി ആശുപത്രി അനുവദിച്ചത്. ഇതില്‍ 52കോടി രൂപ കെട്ടിട നിര്‍മ്മാണത്തിനും ബാക്കിതുക ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും മറ്റുമാണ് വിനിയോഗിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഇ.ജെ. കണ്‍സ്‌ട്രക്ഷന്‍സാണ് കരാര്‍ ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിക്കുന്നത്.
കേരള സേ്‌റ്ററ്റ് ഹൗസിംഗ് ബോര്‍ഡാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. 70 മീറ്റര്‍ നീളത്തിലും35 മീറ്റര്‍ വീതിയിലുമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. വൈക്കംകോടതി സമുച്ചയം നിര്‍മ്മിച്ച കരാറുകാരനാണ് താലുക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിട സമുച്ചയവും നിര്‍മ്മിക്കുന്നത്. വേമ്പനാട്ടുകായലോരത്ത് ആറേക്കറിലധികം വിസ്‌തൃതിയുള്ള സ്‌ഥലത്താണ് താലൂക്ക് ആശുപത്രി സ്‌ഥിതി ചെയ്യുന്നത്.അത്യാധുനിക സൗകര്യമുള്ള അമ്മയും കുഞ്ഞും ആശുപത്രി താലുക്ക് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.
പലയിടങ്ങളിലായി ചിതറിക്കിടന്ന ജീര്‍ണിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിട സമുച്ചയത്തിന്റ നിര്‍മ്മാണം ആരംഭിച്ചത്. ആശുപത്രി കെട്ടിട സമുച്ചയം പൂര്‍ത്തിയാകുന്നതോടെ വൈക്കത്തെ നിര്‍ധനര്‍ക്ക് മികച്ച ചികില്‍സ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.