-->
പാലാ: കടപുഴ പാലത്തിന് 4.5 കോടി അനുവദിച്ചുവെന്ന് പറഞ്ഞ് കാപ്പന്‍ വര്‍ഷങ്ങളോളം ജനങ്ങളെ കബളിപ്പിച്ചുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രഫ.ലോപ്പസ് മാത്യു പത്രസമ്മേളനത്തില്‍ ആരോപിച്ചു.കോടികളുടെ ഫണ്ട് ഉണ്ടായിരുന്നിട്ടും മൂന്നിലവില്‍ ഒരു രൂപ പോലും നല്‍കിയില്ല.
നിര്‍മ്മാണ തൊഴിലാളിയുടെ ഉപദേശം കേട്ട് ക്യാന്‍സര്‍ ബ്ലോക്കിനെതിരെ പ്രചാരണം നടത്തുകയാണന്നും ലോപ്പസ്. മൂന്നിലവ് പഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന മേച്ചാല്‍ കടപുഴ റോഡില്‍ മീനച്ചിലാറിന് കുറുകെയുള്ള കടപുഴ പാലം പുനര്‍ നിര്‍മ്മിക്കാന്‍ സ്‌ഥലം എം.എല്‍.എ ആയമാണി സി കാപ്പന്‍ 4.5 കോടി അനുവദിച്ചു എന്നു പറഞ്ഞ് സ്വീകരണവുംഏറ്റുവാങ്ങിയശേഷം ഫണ്ട് ലഭ്യമാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
സ്വീകരണം ഒരുക്കിയവര്‍ പോലും ഇപ്പോള്‍ ഇളിഭ്യരായി.കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം ആരംഭിച്ചു എന്നു പറഞ്ഞ് പ്രചാരണം നടത്തി.ഏതാനുംനാള്‍ മുന്‍പ് കേന്ദ്രത്തിന് കൈമാറി എന്നായി.പിന്നീട് കേന്ദ്ര സംഘം എത്തിനടപടി സ്വീകരിച്ചു എന്നായി.
ഇതില്‍ വിശ്വസിച്ച നാട്ടുകാര്‍ വഞ്ചിക്കപ്പെടുകയുംതുടര്‍ച്ചയായി വാചകമടിയിലൂടെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു മാണി.സി.കാപ്പന്‍.
ഇത് നാട്ടുകാര്‍ തിരിച്ചറിഞ്ഞ പശ്‌ചാത്തലത്തിലാണ് പഞ്ചായത്ത് അധികൃതരും വിവിധ കക്ഷി നേതാക്കളും ജോസ് കെ. മാണി വഴി ഇടപെട്ട് ധനകാര്യവകുപ്പില്‍നിന്നു തുക വകയിരുത്തി കൊണ്ടുള്ള അനുമതിയും ഉടനടിവിനിയോഗിക്കാന്‍ ഫണ്ടും അനുവദിച്ച് ഇപ്പോള്‍ഉത്തരവായിരിക്കുന്നത്.
സംസ്‌ഥാന ബജറ്റിലേയ്‌ക്ക് മുന്‍ഗണനാക്രമത്തില്‍ 20 പദ്ധതികള്‍ ഒരു എം.എല്‍.എയ്‌ക്ക്ശുപാര്‍ശ ചെയ്യാമെന്നിരിക്കവെ കഴിഞ്ഞ മൂന്ന് ബജറ്റിലും ഇരുപതാമതായി പോലും കടപുഴ പാലം എം.എല്‍.എ ഉള്‍പ്പെടുത്തിയിരുന്നില്ല.
എം.എല്‍.എ ഫണ്ടായി 30 കോടി ലഭിച്ചിട്ടും ഒരു രൂപ പോലും മൂന്നിലവ് പഞ്ചായത്തില്‍ എം.എല്‍.എ. നല്‍കിയിട്ടില്ല. ഒരു പദ്ധതിയും ആരും കൊണ്ടു തരില്ല എന്ന് ഇനിയെങ്കിലും കാപ്പന്‍ മനസ്സിലാക്കണം. 28.2.26 ലെ പുതിയപാലം പണിയാനുള്ള ഉത്തരവ് വളരെ കൃത്യവും ഫണ്ടിന്റെ ഉറവിടം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
കോടികളുടെ എം.എല്‍.എ ഫണ്ട് ഉണ്ടായിട്ടും കഴിഞ്ഞ 5 വര്‍ഷമായി ആയിരങ്ങള്‍ ചികിത്സതേടുന്ന പാലാ ജനറല്‍ ആശുപത്രിക്ക് ഒരു ചില്ലിക്കാശ് പോലും കൊടുക്കുവാന്‍എം.എല്‍.എ അഞ്ചു വര്‍ഷമായി തയ്യാറായിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ ചികിത്സാ വിഭാഗം മേധാവിയുടെമേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സി നേരിട്ട് നിര്‍മ്മിക്കുന്ന ഓങ്കോളജി ബ്ലോക്കിന്റെ പ്ലാനില്‍ കുഴപ്പമുണ്ടെന്നും ക്യാന്‍സര്‍ വ്യാപിക്കുമെന്നുംഉപദേശം തേടി എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിരിപ്പിക്കുകയാണെന്നും ലോപ്പസ് മാത്യു പറഞ്ഞു.
ജനപ്രതിനിധിയുടെ അലംഭാവത്തിന്റെയും നിഷ്‌ക്രിയത്വത്തിന്റെയും ഫലമാണ് നിരവധിപദ്ധതികള്‍മുടങ്ങിക്കിടക്കാന്‍ ഇടയാക്കിയിരിക്കുന്നത്. പുതിയ പദ്ധതികള്‍ ആരംഭിക്കുകയുമില്ല ഉള്ളത് നടപ്പാക്കുകയുമില്ല എന്ന നയമാണ് എം.എല്‍.എ. സ്വീകരിച്ചിരിക്കുന്നത്.