-->
തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം കെ.ആര്‍ നാരായണന്‍ സ്‌മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തില്‍ വടകരയില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനുമായി നടക്കുന്ന ശ്രീനാരായണ ധര്‍മ വിചാരയജ്‌ഞത്തിന്റെ ഫണ്ട് സമാഹരണം തുടങ്ങി. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍, സെക്രട്ടറി എസ്.ഡി സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് യൂണിയന്‍ വൈസ് പ്രസിഡന്റും മുളന്തുരുത്തി ശാഖ അഡ്‌മിനിസ്‌ട്രേറ്ററുമായ രഞ്‌ജിത്ത് രാജപ്പനില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി.
മുളന്തുരുത്തി ഗുരുധര്‍മ ഗ്രാമം ശ്രീനാരായണ വിശ്വധര്‍മ ക്ഷേത്ര അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഭിലാഷ് രാമന്‍കുട്ടി, രാജു കാലായില്‍ എന്നിവരും വനിതാ സംഘം ഭാരവാഹികളും പങ്കെടുത്തു.