Sunday, March 15, 2026 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.50 AM

വെള്ളയാംകുടി അപകടം: ഡോണ്‍ തോമസിന്‌ ഇന്ന്‌ വിടനല്‍കും

കട്ടപ്പന: കഴിഞ്ഞ ദിവസം വെള്ളയാംകുടിയിലുണ്ടായ അപകടത്തില്‍ മരിച്ച രണ്ടു യുവാക്കളില്‍ ഒരാളുടെ സംസ്‌കാരം ഇന്ന്‌. വെള്ളയാംകുടി കാണക്കാലിപ്പടിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസിനെ ഓവര്‍ടേക്ക്‌ ചെയ്യുന്നതിനിടയില്‍ ബസിനടിയിലേക്ക്‌ വീണ്‌ സ്‌കൂട്ടര്‍ യാത്രികരായ കൊച്ചുതോവാള പാറപ്പായില്‍ സിബി പാറപ്പായി (കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍)യുടെ മകന്‍ സൂരജ്‌ സിബി (21), ഉപ്പുകണ്ടം നത്തുകല്ല്‌ കൈപ്പകശേരി തോമസിന്റെ മകന്‍ ഡോണ്‍ തോമസ്‌ (20) എന്നിവരാണ്‌ മരിച്ചത്‌.
യുവാക്കള്‍ ബസിനെ ഓവര്‍ടേക്ക്‌ ചെയ്യുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിച്ച്‌ നിയന്ത്രണം വിട്ട്‌ ബസിനടിയിലേക്ക്‌ വീഴുകയായിരുന്നു. ഇതോടെ ഇരുവരുടെയും ശരീരത്തിലൂടെ ബസ്‌ കയറിയിറങ്ങി. ഞായറാഴ്‌ച രാത്രിയാണ്‌ അപകടം നടന്നത്‌.
ഇരുവരുടെയും മൃതദേഹം ഇന്നലെ പോസ്‌റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
ഡോണ്‍ തോമസിന്റെ സംസ്‌കാരം ഇന്ന്‌ രാവിലെ 10ന്‌ വീട്ടിലെ ചടങ്ങുകള്‍ ആരംഭിച്ച്‌ തുടര്‍ന്ന്‌ ഇരട്ടയാര്‍ സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയില്‍ നടക്കും.
സൂരജ്‌ സിബിയുടെ സംസ്‌കാരം നാലിന്‌ രാവിലെ 10.30ന്‌ ഇരട്ടയാര്‍ സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയിലും നടക്കും.
സൂരജിന്റെ മാതാവ്‌ ബിന്ദു. സഹോദരന്‍ സിറില്‍ (യു.കെ). ലൈസാമ്മയാണ്‌ ഡോണ്‍ തോമസിന്റെ മാതാവ്‌. സഹോദരന്‍ ഷോണ്‍.

Ads by Google
Advertisement
Tuesday 03 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW