Sunday, March 15, 2026 Last Updated 45 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.50 AM

രണ്ടുമാസത്തിനിടെ ജില്ലയില്‍ 183 ലഹരിമരുന്ന്‌ കേസുകള്‍

തൊടുപുഴ: ഈ വര്‍ഷം രണ്ടു മാസത്തിനിടെ ജില്ലയില്‍ എക്‌സൈസ്‌ പിടികൂടിയത്‌ 183 ലഹരിമരുന്ന്‌ കേസുകള്‍. 178 പേര്‍ അറസ്‌റ്റിലായി.
ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 25 വരെയുള്ള കണക്കാണിത്‌. ഹൈബ്രീഡ്‌ കഞ്ചാവും മാരക ലഹരിമരുന്നായ എം.ഡി.എം.എയും ഹാഷിഷ്‌ ഓയിലും വരെ പ്രതികളില്‍ നിന്നും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു.
ബോധവത്‌ക്കരണം, പരിശോധന, ശിക്ഷാനടപടികള്‍ എന്നിവ ഒരുവശത്തു നടക്കുമ്പോഴും ലഹരിയുടെ ഒഴുക്ക്‌ നിര്‍ബാധം തുടരുന്നുവെന്നാണ്‌ സൂചന. കഞ്ചാവ്‌ - 5.829 കിലോ, ഹാഷിഷ്‌ ഓയില്‍ -126.625 ഗ്രാം, എം.ഡി.എം.എ-40.355 ഗ്രാം, മെത്താഫൈറ്റമിന്‍- 0.667 ഗ്രാം, ഹൈബ്രീഡ്‌ കഞ്ചാവ്‌- 1.5 ഗ്രാം, കഞ്ചാവ്‌ ചെടി- 8 എണ്ണം എന്നിവയാണ്‌ ഇക്കാലയളവില്‍ പിടികൂടിയത്‌. പോലീസ്‌ പിടികൂടിയ ലഹരി കേസുകള്‍ ഇതിനു പുറമെ വരും.
കഴിഞ്ഞദിവസം തൊടുപുഴ ഒളമറ്റം അറയ്‌ക്കപ്പാറ ഭാഗത്ത്‌ എക്‌സൈസ്‌ നടത്തിയ പരിശോധനയില്‍ 39 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി രണ്ട്‌ യുവാക്കള്‍ പിടിയിലായിരുന്നു.
എം.ഡി.എം.എ പോലുള്ള രാസലഹരി മരുന്നുകളുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി എക്‌സൈസ്‌ പറയുന്നു.
കുറഞ്ഞ അളവില്‍ ഉപയോഗിച്ചാല്‍ത്തന്നെ കൂടുതല്‍ ലഹരി കിട്ടുന്ന സിന്തറ്റിക്‌ ലഹരിയാണ്‌ ഇപ്പോള്‍ കൂടുതലായി യുവാക്കള്‍ക്കിടയില്‍ എത്തുന്നത്‌.
കൈവശം സൂക്ഷിക്കാനുള്ള എളുപ്പവും കൂടുതല്‍ സാമ്പത്തികനേട്ടവും ലഭിക്കുമെന്നതിനാല്‍ പല ലഹരിക്കച്ചവടക്കാരും എം.ഡി.എം.എ പോലെയുള്ള രാസലഹരിയാണ്‌ കൂടുതല്‍ വിതരണം ചെയ്യുന്നത്‌.
ഇതിനുപുറമെ വിവിധ മാര്‍ഗങ്ങളിലൂടെ ജില്ലയില്‍ കഞ്ചാവ്‌ കടത്തും വില്‍പ്പനയും തുടരുന്നുമുണ്ട്‌. നിരോധിത പുകയില ഉത്‌പന്നങ്ങളും പലയിടങ്ങളിലും സുലഭമാണ്‌.

Ads by Google
Advertisement
Tuesday 03 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW