Sunday, March 15, 2026 Last Updated 54 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.50 AM

കട്ടപ്പന നഗരത്തിലെ വീട്ടില്‍നിന്ന്‌ 16 ലക്ഷം കവര്‍ന്നു

കട്ടപ്പന: ആളില്ലാത്ത സമയത്ത്‌ അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന്‌ 16 ലക്ഷം രൂപ കവര്‍ന്നു. കട്ടപ്പന-പളിയന്‍മല റോഡിലെ പെട്ര?ള്‍ പമ്പിനു സമീപം നെല്ലിക്കല്‍ ജോസഫ്‌ തോമസിന്റെ വീട്ടിലാണ്‌ മോഷണം നടന്നത്‌. സമീപത്തുള്ള സ്‌ഥാപനത്തോട്‌ ചേര്‍ന്നാണ്‌ വീട്‌ സ്‌ഥിതി ചെയ്യുന്നത്‌. സ്‌ഥാപനത്തിന്റെ ഷട്ടര്‍ ഉയര്‍ത്തിയ മോഷ്‌ടാവ്‌ മുകള്‍നിലയിലെ വീട്‌ അടങ്ങുന്ന ഭാഗത്തെത്തി ചെടിച്ചട്ടിയില്‍ ഒളിപ്പിച്ച താക്കോല്‍ കണ്ടെത്തി വീട്‌ തുറന്ന്‌ പണം അപഹരിക്കുകയായിരുന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന 500 രൂപയുടെ കെട്ട്‌ മാത്രമാണ്‌ മോഷ്‌ടാവ്‌ അപഹരിച്ചത്‌. ഇതല്ലാതെ വേറെയും പണം ഇവിടെയുണ്ടായിരുന്നു. വീട്ടില്‍നിന്ന്‌ മറ്റൊന്നും മോഷണം പോയിട്ടില്ല.
കഴിഞ്ഞ മാസം 14ന്‌ രാത്രി 8.30 ഓടെയാണ്‌ വീട്ടുകാര്‍ പള്ളിപ്പെരുന്നാളിനു പോയത്‌. തിരികെ വന്നിട്ടും അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടില്ല. രണ്ടുദിവസം കഴിഞ്ഞ്‌ 16നാണ്‌ പണം നഷ്‌ടപ്പെട്ട വിവരം അറിയുന്നത്‌.
സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ്‌ പണം മോഷ്‌ടിച്ചത്‌ പള്ളിപ്പെരുന്നാളിനു പോയ സമയത്താണെന്ന്‌ മനസിലാകുന്നത്‌.
സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ്‌ മോഷ്‌ടാവ്‌ എത്തിയത്‌. വിരലടയാളം പതിയാതിരിക്കാന്‍ കൈയില്‍ ?ൗസ്‌ ധരിച്ചിരുന്നു.
ശരീരഭാഷ തിരിച്ചറിയാതിരിക്കുന്ന തരം വസ്‌ത്രങ്ങളും ധരിച്ചിരുന്നു. വീടും അടുത്തുള്ള സ്‌ഥാപനവും കൃത്യമായി അറിയാവുന്ന ആളുകള്‍ തന്നെയാണ്‌ മോഷണം നടത്തിയതെന്നാണു സൂചന.
മോഷണത്തെ തുടര്‍ന്ന്‌ കട്ടപ്പന പോലീസ്‌ പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 03 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW