-->
കൊച്ചി: പശ്‌ചിമേഷ്യന്‍ സംഘര്‍ഷ പശ്‌ചാത്തലത്തില്‍ കെപിസിസി ആഹ്വാന പ്രകാരം എറണാകുളം ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമാധാന സദസ് സംഘടിപ്പിച്ചു.
മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പ്ര?ഫ. കെ. അരവിന്ദാക്ഷന്‍ സമാധാന സദസ് ഉദ്‌ഘാടനം ചെയ്‌തു.ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു.
എന്നാല്‍ പിന്നീട് വന്ന ഭരണാധികാരികള്‍ അതില്‍ വീഴ്‌ച വരുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ നയങ്ങള്‍ തീരുമാനിക്കത്തക്ക തരത്തിലേക്ക് അമേരിക്കയും ട്രമ്പും മാറിയെന്നത് വലിയ പ്രത്യാഘാതങ്ങളാകും സൃഷ്‌ടിക്കുക. ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഉമാ തോമസ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ ജയ്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ബി എ അബ്‌ദുള്‍ മുത്തലിബ്, എം ആര്‍ അഭിലാഷ്, ഡോമിനിക് പ്രസന്റേഷന്‍, ടോണി ചമ്മിണി, ജോസഫ് ആന്റണി , ജോഷി പള്ളന്‍, മനോജ് മൂത്തേടന്‍, ചാള്‍സ് ഡയസ് , എം പി ശിവദത്തന്‍ , സി പി ജോയ് , സേവ്യര്‍ തയ്യങ്കേരി , എന്‍ ആര്‍ ശ്രീകുമാര്‍ , എം ജെ ടോമി , കെ പി ബേബി , പി വി ജോസ് , അബ്‌ദുല്‍ ലത്തീഫ് , എം ബി മഹേഷ് കുമാര്‍ , പി വി സജീവന്‍ , മനു ജേക്കബ് , സിജോ ജോസഫ് , കെ എം കൃഷ്‌ണലാല്‍ , വിജു ചൂലക്കന്‍ , സനല്‍ നെടിയതറ , തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തുകയും, ദീപം തെളിയിച്ചു.