Thursday, March 12, 2026 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.50 AM

പിന്നോക്ക വിഭാഗത്തെ സര്‍ക്കാര്‍ അവഗണിച്ചു: ബി.ജെ.പി

കൊച്ചി : പിന്നോക്കക്കാരെ അവഗണിക്കുന്ന പിണറായി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ഒബിസി മോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റി പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ കെ.ടി ബൈജു അധ്യക്ഷനായി.
കച്ചേരിപ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച്‌ പിന്നോക്ക വികസന കോര്‍പ്പറേഷന്‌ മുന്നില്‍ പോലീസ്‌ തടഞ്ഞു.തുടര്‍ന്ന്‌ നടന്ന ധര്‍ണ്ണ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ്‌ അഡ്വ.കെ.എസ്‌ ഷൈജു ഉദ്‌ഘാടനം ചെയ്‌തു.
പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി കൊടുക്കുന്ന വായ്‌പകളും സഹായങ്ങളും പോലും യഥാര്‍ത്ഥ പിന്നോക്കാര്‍ക്ക്‌ ലഭിക്കുന്നില്ല. പിന്നോക്ക ഹിന്ദുക്കളിലെ പിന്നോക്കകാരായവരെ ഉള്‍പ്പെടുത്തിയാണ്‌ ഒഇസി ഉണ്ടാക്കിയട്ടുള്ളത്‌.
ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മാത്രമാണുള്ളത്‌. ഈ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ജൂണില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ നല്‍കേണ്ട തുച്‌ഛമായ സ്‌റ്റൈപ്പന്റ്‌ അധ്യയനം തീര്‍ന്നാലും പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക്‌ കിട്ടുന്നില്ല-അദ്ദേഹം വ്യക്‌തമാക്കി.ഒ.ബി.സി സംസ്‌ഥാന സെക്രട്ടറി ഭഗീഷ്‌ പൂരാടന്‍,ബി.ജെ.പി . ജില്ലാ ജന. സെക്രട്ടറി ശ്രീകുട്ടന്‍ തുണ്ടത്തില്‍ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കെ.കെ വേലായുധന്‍,ഒബിസി മോര്‍ച്ച നേതാക്കളായ വിമല്‍കുമാര്‍,സി.എസ്‌.സുനില്‍കുമാര്‍ വിഷ്‌ണു പ്രവീണ്‍,വി.സന്തോഷ്‌ എ.പി സുധീഷ്‌, ശ്രീജിത്ത്‌, അഡ്വ.രൂപേഷ്‌, ലതികാ ഭഗവത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 03 Mar 2026 10.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW