-->
എടത്വാ: അധികൃതര്‍ അവഗണിച്ച അപ്രോച്ച് റോഡുകള്‍ നാട്ടുകാര്‍ കോണ്‍ക്രീറ്റ് ചെയ്‌ത് സഞ്ചാരയോഗ്യമാക്കി. തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡ് മില്‍മ ജംഗ്‌ഷന്‍ മുതല്‍ പാണ്ടി വരെയുള്ള നാല് കലുങ്കുകളുടെ അപ്രോച്ച് റോഡുകളാണ് കോണ്‍ക്രീറ്റ് ചെയ്‌ത് സഞ്ചാരയോഗ്യമാക്കിയത്.
കലുങ്ക് നിര്‍മാണം നടത്തി 10 വര്‍ഷം പിന്നിട്ടിട്ടും അപ്രോച്ച് റോഡുകള്‍ തകര്‍ന്നു കിടന്നതിനു പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് അപ്രോച്ച് റോഡുകള്‍ ശ്രമദാനത്തിലൂടെ കോണ്‍ക്രീറ്റ് ചെയ്‌ത് സഞ്ചാരയോഗ്യമാക്കിയത്.
കലുങ്കുകളുടെ നിര്‍മാണം നടന്നിട്ട് 10 വര്‍ഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ വാഹനങ്ങള്‍ കലുങ്കുകളിലൂടെ കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടുന്ന അവസ്‌ഥയിലായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ കലുങ്കില്‍ കയറുന്നതിനിടയില്‍ അപകടത്തില്‍പെടുന്നതും പതിവായിരുന്നു.
ഇതേ തുടര്‍ന്നു പ്രദേശവാസികള്‍ സംഘടിച്ച് പണം കണ്ടെത്തി ശ്രമദാനമായി നിര്‍മാണ പ്രവര്‍ത്തനം നടത്തുകയായിരുന്നു.
പൊതുപ്രവര്‍ത്തകന്‍ സായൂജ് സി. ചെറിയാന്‍, പഞ്ചായത്തംഗം സ്‌മിത സജി, ബിജു ചേക്കേക്കളം, കൊച്ചുമോന്‍ കളത്തിപ്പറമ്പ്, മോനി ചെത്തിക്കളം/ മോനിച്ചന്‍ കൊടുമ്പിരിശേരി, സുധാകരന്‍ വല്ലിശേരി, വര്‍ഗീസ് പുരയ്‌ക്കല്‍, സണ്ണിക്കുട്ടി നന്നാട്ടുമാലി, മാത്യൂസ് നന്നാട്ടുമാലി, സാന്നിച്ചന്‍ പുരയ്‌ക്കല്‍, അജി ബസാലിയേല്‍, മാത്യൂസ് നന്നാട്ടുമാലി, സാന്നിച്ചന്‍ പുരയ്‌ക്കല്‍, അജി ബസാലിയേല്‍, ജയന്‍ ചെത്തിക്കളം, ഉല്ലാസ്, ലിറ്റോഫി വെണ്‍മേലില്‍, വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണു നിര്‍മാണപ്രവര്‍ത്തനം നടത്തിയത്.