-->
ആലപ്പുഴ: ഗവ. മുഹമ്മദന്‍സ് എച്ച്.എസ്. എല്‍.പി സ്‌കൂളിലെ സാമുഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധം നാടിന്നാപത്ത് എന്ന സന്ദേശം മുഴുവന്‍ കുട്ടികളിലേക്കും പകരുന്നതിനും യുദ്ധത്തിന്റെ കെടുതികള്‍ നമുക്ക് ആപത്താണെന്നുള്ള തിരിച്ചറിവിനുമായി യുദ്ധവിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.ഡി ജോഷി കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു.
സാമുഹ്യശാസ്‌ത ക്ലബ്ബ് കോഡിനേറ്റര്‍ കെ.കെ ഉല്ലാസ്, അധ്യാപകരായ ലറ്റീഷ്യ അലക്‌സ്, മാര്‍ട്ടിന്‍ പ്രിന്‍സ്, എച്ച്. ഷൈനി, സോന തോമസ്, കെ.ഒ ബുഷ്ര, എന്‍.എസ് നീലിമ, പി.എന്‍.പി എന്‍. സൗജത്ത്, എസ്.പി സുഹൈബ് എന്നിവര്‍ പ്രസംഗിച്ചു.