-->
മാന്നാര്‍: സാമൂഹിക ആരോഗ്യ കേന്ദ്രം കെട്ടിടം ഉദ്‌ഘാടനത്തിന് ജനപങ്കാളിത്തം കുറഞ്ഞതില്‍ ക്ഷുഭിതനായി മന്ത്രി സജി ചെറിയാന്‍. മൂന്നു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച മാന്നാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഉദ്‌ഘാടനത്തിന് ജനപങ്കാളിത്തം കുറഞ്ഞത് സംഘടനാ പിഴവുമൂലമാണെന്ന് ഉദ്‌ഘാടന വേദിയില്‍ മന്ത്രി സജി ചെറിയാന്‍ തുറന്നടിച്ചു. പൊതുജന പങ്കാളിത്തം തീരെ കുറഞ്ഞത് താഴെത്തട്ടില്‍ പ്രചാരണം നല്‍കാത്തതു മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡ് പോലും ഉയരാത്തത് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയായിട്ടാണ് കാണുന്നത്. ഇതിനിടയില്‍ പണി പൂര്‍ത്തീകരിക്കാത്തതിലും സംഘടനാപ്പിഴവും ചൂണ്ടിക്കാട്ടി ഇന്നു നടത്തേണ്ടിയിരുന്ന കുരട്ടിക്കാട് ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്‌ഘാടനവും കോട്ടയ്‌ക്കല്‍ കടവ് പാലത്തിന്റെ നിര്‍മ്മാണോദ്‌ഘാടനവും മന്ത്രി മാറ്റിവച്ചു.