Thursday, March 12, 2026 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.42 AM

അറിവുതേടി മൈസൂരിലേക്ക്‌; ഗോത്ര വിദ്യാര്‍ഥികള്‍ക്ക്‌ ഫ്‌ളൈ ഹൈ പഠനയാത്ര

uploads/news/2026/03/828129/3.jpg

ബത്തേരി: വനമേഖലയോട്‌ ചേര്‍ന്ന്‌ കഴിയുന്ന ബത്തേരിയിലെ ഗോത്ര വിദ്യാര്‍ഥികള്‍ക്ക്‌ ആവേശമായി മൈസൂര്‍ പഠനയാത്ര. നഗരസഭയുടെ 2025, 26 വാര്‍ഷിക പദ്ധതിയായ ഫ്‌ളൈ ഹൈയുടെ ഭാഗമായാണ്‌ 63 കുട്ടികള്‍ക്കായി രണ്ട്‌ ദിവസത്തെ പഠനയാത്ര സംഘടിപ്പിച്ചത്‌. ചരിത്രപ്രസിദ്ധമായ മൈസൂര്‍ കൊട്ടാരം, ശാസ്‌ത്ര വിസ്‌മയങ്ങള്‍, വാട്ടര്‍തീം പാര്‍ക്ക്‌ എന്നിവ സന്ദര്‍ശിച്ച കുട്ടികള്‍ക്ക്‌ ഇത്‌ വേറിട്ടൊരു അനുഭവമായി.ചേനാട്‌, ഓടപ്പള്ളം, കുപ്പാടി തുടങ്ങിയ വനമേഖലകളോട്‌ ചേര്‍ന്ന പണിയ, കാട്ടുനായ്‌ക്ക വിഭാഗത്തില്‍പ്പെട്ട 38 പേരുള്‍പ്പെടെ നാല്‌ മുതല്‍ എട്ട്‌ വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. ഇവരിലധികവും ആദ്യമായാണ്‌ മൈസൂര്‍ നഗരം സന്ദര്‍ശിക്കുന്നത്‌. വിദ്യാര്‍ത്ഥികളില്‍ ഉയര്‍ന്ന ജീവിതലക്ഷ്യങ്ങളും പോസിറ്റീവ്‌ മനോഭാവവും വളര്‍ത്തുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. എല്‍.എസ്‌.എസ്‌, യു.എസ്‌.എസ്‌, എന്‍.എം.എം.എസ്‌, നവോദയ, സൈനിക സ്‌കൂള്‍ തുടങ്ങിയ മത്സരപരീക്ഷകള്‍ക്ക്‌ കുട്ടികളെ പ്രാപ്‌തരാക്കുന്നതിനൊപ്പം മികച്ച വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും പദ്ധതി അവസരമൊരുക്കുന്നു. വിജയഗാഥയായി ഫ്‌ളൈ ഹൈയുടെ ഭാഗമായ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി നഗരസഭ നടപ്പാക്കി വരുന്ന ഈ പദ്ധതി ഗോത്രവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ മാറ്റങ്ങളാണ്‌ ഉണ്ടാക്കുന്നത്‌. ഇതുവരെ ഏഴു പേര്‍ക്ക്‌ എന്‍.എം.എം.എസ്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചു. അഞ്ചു പേര്‍ക്ക്‌ യു.എസ്‌.എസ്‌ ലഭിച്ചു. നാലു പേര്‍ക്ക്‌ എല്‍.എസ്‌.എസ്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചു. കുട്ടികള്‍ പഠനത്തിലും സ്‌കൂള്‍ പ്രവര്‍ത്തനങ്ങളിലും സജീവമായതോടെ ബത്തേരി നഗരസഭയെ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക്‌ ഇല്ലാത്ത നഗരസഭയായി മാറ്റാനും ഈ പദ്ധതിക്ക്‌ സാധിച്ചു. പഠനയാത്ര നഗരസഭ വൈസ്‌ ചെയര്‍മാന്‍ ഇന്ദ്രജിത്ത്‌ എം.ജി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പ്രമോദ്‌ കെ.എസ്‌, നിര്‍വഹണ ഉദ്യോഗസ്‌ഥന്‍ പി.എ അബ്‌ദുള്‍ നാസര്‍, പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍ ജെസ്ലി രാജന്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

Ads by Google
Advertisement
Tuesday 03 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW