Tuesday, March 10, 2026 Last Updated 25 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.42 AM

ചേലേമ്പ്ര എന്‍.എന്‍.എം. സ്‌കൂളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ബോധവല്‍ക്കരണവുമായി ലിറ്റില്‍ കൈറ്റ്‌സ്

uploads/news/2026/03/828126/4.jpg

ചേലേമ്പ്ര: ആധുനിക ലോകത്ത്‌ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (എ.ഐ) ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്‌ രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സര്‍വ്വം എ.ഐ. മയം പരിപാടി ശ്രദ്ധേയമായി. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളാണ്‌ ഈ വേറിട്ട ക്ലാസ്‌ സംഘടിപ്പിച്ചത്‌. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറ്റിഅമ്പതോളം രക്ഷിതാക്കള്‍ പങ്കെടുത്തു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്ക്‌ ഉണ്ടാവേണ്ട കരുതലുകളെക്കുറിച്ചും കുട്ടികള്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസ്സില്‍ വിശദീകരിച്ചു.
ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളും സ്‌കൂളിലെ വിദ്യാര്‍ഥികളുമായ നിവേദ്‌ കൃഷ്‌ണ, അഭിറാം എന്നിവരാണ്‌ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. നിര്‍മ്മിത ബുദ്ധി എന്നാല്‍ എന്ത്‌, ദൈനംദിന ജീവിതത്തില്‍ എ.ഐയുടെ ഉപയോഗങ്ങള്‍, ഗുണദോഷങ്ങള്‍ എന്നിവ ലളിതമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ക്ക്‌ വിവരിച്ചു നല്‍കി. കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ നടപ്പിലാക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായാണ്‌ ഈ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്‌. പുതിയ സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ കാണിക്കുന്ന മികവിനെ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും അഭിനന്ദിച്ചു.

Ads by Google
Advertisement
Tuesday 03 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW