-->
താനൂര്‍: ദേവധാര്‍ സ്‌ട്രീറ്റ് ഒന്ന് റോഡിന്റെ ഉദ്‌ഘാടനം മന്ത്രി വി. അബ്‌ദുറഹിമാന്‍ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്‌ഥി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിര്‍മ്മിച്ചത്. വാര്‍ഡ് അംഗം പുഷ്‌പലത അധ്യക്ഷയായി. മുന്‍ പഞ്ചായത്തംഗം കെ.വി. ലൈജു, എം. മുക്‌താര്‍, സമീര്‍ അക്കരെ, സി. ജോണി, വി.വി. സത്യാനന്ദന്‍, എം. സലാല്‍, കെ.വി. ഷാനു, സി. മുഹമ്മദ് ഷാഫി, ഒ. ഷാഹിദ്, എന്‍. ഇസ്‌മയില്‍, ഹുസൈന്‍ പ്രസംഗിച്ചു.