-->
മലപ്പുറം: പശ്‌ചിമേഷ്യന്‍ രാജ്യങ്ങളില്‍ സമാധാനം പുലരാന്‍ പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു. നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അല്‍സമാന്‍ അക്കാദമിയിലെ ഖുര്‍ആന്‍ പഠന വിദ്യാര്‍ത്ഥികളുടെയും കാഴ്‌ച പരിമിതിയുള്ള അന്തേവാസികളുടെയും സമ്മേളനം സംഘടിപ്പിച്ചത്. പശ്‌ചിമേഷ്യയില്‍ ദുരന്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശാന്തിയും സമാധാനവും പുലരുന്നതിനായി ഉസ്‌താദ് മൂനിമിന്റെയും ഉസ്‌താദ് ബഷീറിന്റെയും നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അന്തേവാസികള്‍ക്കുമായി നൗഷാദ് അസോസിയേഷന്‍ ഇഫ്‌താര്‍ വിരുന്നും നടത്തി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് പാതാരി അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി നൗഷാദ് മാമ്പ്ര ആമുഖ പ്രഭാഷണം നടത്തി. ഭാരവാഹികളായ നൗഷാദ് ആലിക്കാപറമ്പ്, നൗഷാദ് രണ്ടത്താണി, നൗഷാദ് കോറാട്, നൗഷാദ് ആലിപ്പറമ്പ്, നൗഷാദ് മൂടാല്‍, നൗഷാദ് എ പി കെ പൊന്നാനി, നൗഷാദ് എടരിക്കോട്, നൗഷാദ് മൂപ്പന്‍ നേതൃത്വം നല്‍കി