Tuesday, March 10, 2026 Last Updated 55 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.42 AM

ജനറല്‍ ആശുപത്രിയില്‍ പുതിയ അത്യാഹിത വിഭാഗം തുറന്നു

uploads/news/2026/03/828122/4.jpg

തലശേരി: പുരാവസ്‌തു വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്‌ വികസന പ്രവൃത്തികള്‍ തടസപ്പെട്ട തലശേരി ജനറല്‍ ആശുപത്രിയില്‍ പുതിയ അത്യാഹിത വിഭാഗം തുറന്നു.നിയമ സ്‌പീക്കര്‍അഡ്വ.എ.എന്‍. ഷംസീര്‍ ഉദ്‌ഘാടനം ചെയ്‌തു. തലശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. നിലവില്‍ ആരംഭിച്ച കാഷ്വാലിറ്റി സംവിധാനം മൂന്ന്‌ വര്‍ഷം വരെ മാത്രമേ ഇവിടെ പ്രവൃത്തിക്കുകയുള്ളൂ.
കണ്ടിക്കലില്‍ പണിതു വരുന്ന ജനറല്‍ ആശുപത്രി പ്രവര്‍ത്തന സജ്‌ജമായാല്‍ നഗര മധ്യത്തില്‍ ഇപ്പോള്‍ കാണുന്ന ആശുപത്രി ഒന്നാകെ അങ്ങോട്ടേക്ക്‌ മാറും. പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ ഇവിടെ അനുമതി കിട്ടിയാല്‍ പോലും കടലിന്റെ സാമീപവും കടല്‍ കാറ്റേറ്റ്‌ ഉപകരണങ്ങള്‍ നശിക്കുന്നതും കാരണം ജനറല്‍ ആശുപത്രിക്ക്‌ ഇവിടെ തുടരാനാവില്ല. 5 വര്‍ഷം കഴിഞ്ഞാല്‍ ഇവിടെ ഇങ്ങനെ ഒരു ആശുപത്രി ഉണ്ടായിരുന്നുവെന്ന്‌ നമ്മള്‍ കുട്ടികളോട്‌ പറഞ്ഞു കൊടുക്കേണ്ടിവരുമെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാറിന്റെ മാത്രമല്ല, ചാരിറ്റി സംഘടനയായ ബൈറൂഹയുടെയും സഹായത്തോടെയാണ്‌ നവീന രീതിയിലുള്ള അത്യാഹിത വിഭാഗം ഒരുക്കിയിട്ടുള്ളത്‌. ജനറല്‍ ആശുപത്രിയോടനുബന്ധിച്ചുള്ള മോര്‍ച്ചറി ആധുനീകവല്‍ക്കരിച്ചത്‌ കെ.എം.സി.സി.യുടെ സഹായത്തോടെയായിരുന്നുവെന്ന്‌ സ്‌പീക്കര്‍ പറഞ്ഞു.സുപ്രണ്ട്‌ഡോ. വി.കെ.രാജീവന്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ വി.സതി, സി.കെ.രമേശന്‍,സി.ഒ.ടി.ഷബീര്‍, എം.പി. അരവിന്ദാക്ഷന്‍എന്നിവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Tuesday 03 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW