-->
മട്ടന്നൂര്‍ നഗരത്തിലെ മലിനജലം ഒഴുക്കി എത്തുന്ന ചെക്യയോട് വയല്‍ നിവാസികള്‍ക്ക് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. ഈ ഭരണ സമിതിയുടെ കാലാവധി കഴിയാന്‍ ഇനി ഒരു വര്‍ഷം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഈ ഭരണസമിതിയുടെ കാലത്തെങ്കിലും ഇതിന് പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് പരിസരവാസികള്‍.
ഇരുപത് വര്‍ഷം മുമ്പ് നഗരസഭ ബജറ്റില്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പദ്ധതി അവിഷ്‌കരിച്ചുവെങ്കിലും പദ്ധതി ഇന്നും ലക്ഷ്യം കണ്ടില്ല. അഞ്ച് വര്‍ഷം കഴിയുന്ന സമയത്ത് പുതിയ ഭരണസമിതി അധികാരം എല്‍ക്കുമ്പോള്‍ ചെക്യയോട് മലിന്യപ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍ക്കുകയാണ് പതിവ്.നാട്ടുക്കാര്‍ സമരരംഗത്ത് ഇറങ്ങുമ്പോള്‍ മാത്രം പേരിന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ച് രുപ രേഖ തയ്ായറാക്കി അധികൃതര്‍ക്ക് കൈമാറുക മാത്രമാണ് നടക്കുന്നത്. മട്ടന്നൂര്‍ നഗരത്തിലെ മത്സ്യ മാര്‍ക്കറ്റ്, കംഫര്‍ട്ട് സ്‌റ്റേഷന്‍, ഹോട്ടലുകളിലെ മലിനജലം തുടങ്ങിയവ ഓവുചാലുകളിലൂടെ ഈ ചെക്യയോട് വയലിലാണ് ഒഴുക്കി എത്തുന്നത്.
ഇത് കാരണം പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമായതിനെ തുടര്‍ന്ന് കുടിക്കാന്‍ പോലും കഴിയാത്ത അവസ്‌ഥയാണ് നിലവില്‍ ഉള്ളത്. ദുര്‍ണ്മന്ധവും കൊതുക് ശല്യവും കാരണം വീടുകള്‍ ഒഴിഞ്ഞ് പോകേണ്ട അവസ്‌ഥയാണ് നിലവിലുള്ളത്. ശുചിത്വം മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് മലിനജലം സംസ്‌കരിക്കാന്‍ ആവശ്യമായ പദ്ധതിക്ക് രൂപം നല്‍കിയെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്.
ഇതിനിടയില്‍ നഗരസഭ ഇടപെട്ട് ഓവുചാലിന് മുകളില്‍ സ്ലാബുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും സ്ലാബുകള്‍ സ്‌ഥാപിക്കാതെ ഭാഗത്ത് കൂടി മലിനജലം ഒഴുകയാണ്. ഉടന്‍ പ്രശ്‌ന പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ യുഡിഎഫ് കൗണ്‍സില്‍മാരും നാട്ടുകാരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
കെ പി. അനില്‍കുമാര്‍
മട്ടന്നൂര്‍