Tuesday, March 10, 2026 Last Updated 56 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.42 AM

പൊതുജലാശയങ്ങള്‍ സംരക്ഷിക്കാന്‍ ആന്തൂര്‍ നഗരസഭ 22.9 കോടി വകയിരുത്തി

uploads/news/2026/03/828120/2.jpg

തളിപ്പറമ്പ്‌: പൊതുജലാശയങ്ങള്‍ മലിനമാകാതെ സംരക്ഷിക്കാന്‍ പൊതുജലാശയങ്ങള്‍ മലിനമാകാതെ സംരക്ഷിക്കാന്‍ 22.9 കോടിയുടെ പദ്ധതിയുമായി ആന്തൂര്‍ നഗരസഭ. കക്കൂസ്‌ മാലിന്യങ്ങള്‍ പൊതുജലാശയങ്ങളില്‍ എത്താതെ സംസ്‌കരിക്കാന്‍ എഫ്‌.എസ്‌.ടി.പി. സ്‌ഥാപിക്കാനാണ്‌ ആന്തൂര്‍ നഗരസഭ 22.9 കോടി രൂപ വകയിരുത്തിയത്‌. മൂന്നാമത്‌ ഭരണ സമിതിയുടെ ഒന്നാം ബജറ്റ്‌ അവതരിപ്പിച്ച്‌ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ പാച്ചേനി വിനോദ്‌ കുമാറിന്റെതാണ്‌ നിര്‍ദ്ദേശം.
നഗര സൗന്ദര്യവല്‍ക്കരണത്തിന്‌ 10 ലക്ഷം, എ.കെ.ജി ഐലന്റില്‍ ടൂറിസം പാര്‍ക്കിന്‌ 25 ലക്ഷം, വിട്ടു കിട്ടിയ സ്‌ഥാപനങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്‌ഥാപിക്കാന്‍ 25 ലക്ഷം, വാഹന പാര്‍ക്കിംഗ്‌ സൗകര്യത്തിന്‌ 10 ലക്ഷം, മത്സ്യമാര്‍ക്കറ്റ്‌ സ്‌ഥാപിക്കാന്‍ 10 ലക്ഷം, 29 വാര്‍ഡുകളിലും ഹാപ്പിനസ്‌ പാര്‍ക്ക്‌ സ്‌ഥാപിക്കാന്‍ 30 ലക്ഷം, ഓപ്പണ്‍ ജിംനേഷ്യത്തിന്‌ 15 ലക്ഷം, നഗരശ്രീ പദ്ധതിക്ക്‌ 40 ലക്ഷം, എല്ലാ വാര്‍ഡുകളിലും കളിസ്‌ഥലങ്ങള്‍ നിര്‍മ്മിക്കാന്‍ 20 ലക്ഷം, കുറ്റിക്കോല്‍ പുഴയുടെ തീരത്ത്‌ നടപ്പാത നിര്‍മ്മിക്കാന്‍ 10 ലക്ഷം, ധര്‍മ്മശാലയില്‍ ബസ്‌ വെയിറ്റിംഗ്‌ ഷെല്‍ട്ടറിന്‌ 20 ലക്ഷം, വയോജന പകല്‍ വിശ്രമ കേന്ദ്രത്തിന്‌ 10 ലക്ഷം, സോളാര്‍ പ്ലാന്റ്‌ 50 ലക്ഷം, വന്‍പയര്‍ കൃഷിക്ക്‌ 5 ലക്ഷം, യൂണിഫോം സര്‍വീസ്‌ കോച്ചിംഗ്‌ സെന്ററിന്‌ 5 ലക്ഷം, മത്സര പരീക്ഷ കോച്ചിംഗ്‌ സെന്ററിന്‌ 2 ലക്ഷം, ലഹരി വിരുദ്ധ ക്യാമ്പയിന്‌ 2 ലക്ഷം, പുഷ്‌പ ഗ്രാമം പദ്ധതിക്ക്‌ 2 ലക്ഷം എന്നിവയാണ്‌ പ്രധാന ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍.
ആകെ 512371566 കോടി വരവും 30,483,7000 രൂപ ചെലവും 34170566 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ്‌ അവതരിപ്പിച്ചത്‌. ചെയര്‍പേഴ്‌സന്‍ വി.സതീദേവി അധ്യക്ഷത വഹിച്ചു. ഓമന മുരളിധരന്‍, കെ.വി. പ്രേമരാജന്‍, ടി. നാരായണന്‍, പി.ദീപ, കെ.പി. മോഹനന്‍, എം.ആമിന എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടെറി കെ. മനോജ്‌ കുമാര്‍ സ്വാഗതം പറഞ്ഞു.

Ads by Google
Advertisement
Tuesday 03 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW