Tuesday, March 10, 2026 Last Updated 52 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.42 AM

'അഴകുള്ള പേരാമ്പ്ര' ശുചിത്വ പഠനയാത്ര സംഘടിപ്പിച്ചു

uploads/news/2026/03/828118/4.jpg

പേരാമ്പ്ര: ജില്ലാ പഞ്ചായത്ത്‌ നേതൃത്വത്തിലും ശുചിത്വ മിഷന്‍ സഹകരണത്തോടെയും ജില്ലയില്‍ നടപ്പിലാക്കി വരുന്ന അഴകേറും കോഴിക്കോട്‌ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ അഴകുള്ള പേരാമ്പ്ര ട്രാന്‍സറ്റ്‌ വാക്ക്‌ സംഘടിപ്പിച്ചു.
പദ്ധതിയുടെ പൈലറ്റ്‌ പ്രോജക്‌ട് ആയാണ്‌ പേരാമ്പ്രയില്‍ പരിപാടി ആരംഭിച്ചത്‌. ജില്ലാ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രാജന്‍ മരുതേരി, പേരാമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതികാ വിനോദ്‌, വൈസ്‌ പ്രസിഡന്റ്‌ എടത്തുംകര ഇബ്രാഹിം, അംഗങ്ങളായ ആര്‍.കെ രജീഷ്‌ കുമാര്‍, നാസിദ വി.കെ, അഡ്വ. അപര്‍ണ്ണ, മെമ്പര്‍മാരായ ശ്രീനിവാസന്‍ കെ.എം, യൂസഫ്‌, ബാബു കൊമ്മിണിയോട്ട്‌, വിനു നാഗത്ത്‌, പ്രദീപ്‌ വി.സി, ഒ.എം രാധാകൃഷ്‌ണന്‍, ജസീല വാഴയില്‍, ധന്യ അനില്‍കുമാര്‍, വല്‍സന്‍ നായര്‍, പത്മകല, സാവിത്രി അടിയാറ്റില്‍, സജിന വി.കെ, വനജ, പത്മകല, സുനിജ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബൈജു ആയടത്തില്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ രാധാകൃഷ്‌ണന്‍, സരിത്ത്‌ എന്നിവര്‍ പങ്കെടുത്തു.
രാഷ്ര്‌ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വ്യാപാരികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോളജ്‌ എന്‍.എസ്‌.എസ്‌ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി. മാര്‍ച്ച്‌ 7 ശനിയാഴ്‌ച ടൗണ്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Ads by Google
Advertisement
Tuesday 03 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW