-->
മുക്കം: കൊടിയത്തൂര്‍, കാരശേരി ഗ്രാമപഞ്ചായത്തുകളില്‍ ആവേശത്തിന്റെ ആഘോഷമാക്കി കോട്ടമുഴി പാലം ഉദ്‌ഘാടനം ശ്രദ്ധ തേടി. ചുള്ളിക്കാപറമ്പ് കവിലട റോഡ്, കോട്ടമുഴി പാലം എന്നിവയുടെ ഉദ്‌ഘാടനം അത്യാവേശത്തിലൂടെ നാടിന്റെ ആഘോഷമാക്കി മാറ്റിയത്.
സംസ്‌ഥാന ബജറ്റില്‍ എട്ട് കോടി രൂപ അനുവദിച്ച കൊടിയത്തൂര്‍ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് ചെറുവാടി കവിലട റോഡ് ആധുനിക രീതിയിലാണ് പരിഷ്‌കരണ പ്രവൃത്തി നടത്തിയത്. കൊടിയെത്തൂര്‍ കാരശേരി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കോട്ടമുഴി പാലം കാലപ്പഴക്കത്താല്‍ തകര്‍ന്നിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ ചെലവില്‍ കോട്ടമുഴി പാലവും സമീപന റോഡും നിര്‍മ്മിച്ചിരിക്കുന്നത്. കാവിലടയില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്‌ത ഉദ്‌ഘാടന ഘോഷയാത്രയില്‍ ഡിജെ പാര്‍ട്ടിയും 1 നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയും ചേര്‍ന്ന് കോട്ടമുഴിയില്‍ എത്തിയ ഘോഷയാത്ര അക്ഷരാര്‍ഥത്തില്‍ നാടിന്റെ ഉത്സവ പ്രതീതിയായി മാറിയാണ് ജനം നെഞ്ചേറ്റിയത്.
ഉദ്‌ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരളം പശ്‌ചാത്തല വികസനത്തില്‍ വലിയ കുതിപ്പാണ് നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോഡിന്റെയും പാലത്തിന്റെയും പ്രവര്‍ത്തന മേഖലയില്‍ ലിന്റോ ജോസഫ് എം.എല്‍.എയുടെ ഇടപെടല്‍ വളരെ മഹത്തരമാണ് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാലത്തിനും റോഡിനും സൗജന്യമായി സ്‌ഥലം വിട്ടു നല്‍കിയ കൊടിയത്തൂര്‍ ജുമാ മസ്‌ജിദ് പ്രസിഡന്റി അബ്‌ദുല്‍ സലാമിനെ ചടങ്ങില്‍ ആദരിച്ചു.
കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്‌ദുല്‍ അക്‌ബര്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത, കാരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദിവ്യ, പഞ്ചായത്ത് മെമ്പര്‍മാര്‍, വി.കെ വിനോദ്, കെ.ടി മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാലങ്ങള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എസ് അജിത് സ്വാഗതവും അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിനി നന്ദിയും പറഞ്ഞു.