Tuesday, March 10, 2026 Last Updated 52 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.42 AM

ഓരോ വാര്‍ഡുകള്‍ക്കും വികസനത്തിനായി പത്ത്‌ ലക്ഷം രൂപ കൂടി ഭേദഗതികളോടെ കോര്‍പ്പറേഷന്‍ ബജറ്റ്‌ പാസാക്കി

uploads/news/2026/03/828115/1.jpg

വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ കോഴിക്കോട്‌ കോര്‍പ്പറേഷനിലെ 76 വാര്‍ഡുകള്‍ക്കും പത്ത്‌ ലക്ഷം രൂപ കൂടി വകയിരുത്തി ഭേദഗതികളോടെ കോര്‍പ്പറേഷന്‍ ബജറ്റ്‌ ഏകകണ്‌ഠമായി പാസാക്കി. ക്ഷേമകാര്യസ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത അരുണ്‍ കൊണ്ടുവന്ന 25 ലക്ഷം രൂപകൂടി വാര്‍ഡുകള്‍ക്ക്‌ അനുവദിക്കണമെന്ന നിര്‍ദേശമാണ്‌ ഡെപ്യൂട്ടി മേയര്‍ ഡോ.എസ്‌.ജയശ്രീയാണ്‌ ഭേദഗതിയായി ബജറ്റില്‍ ഉള്‍പ്പെടുത്തിയത്‌. ഭിന്നശേഷികുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കേന്ദ്രം തുടങ്ങുമെന്നും പ്രവാസികളുടെ സര്‍വേ നടത്തുമെന്നും ഡെപ്യൂട്ടി മേയര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ബജറ്റിലെ പല പദ്ധതികളും ഓരോ ആശയങ്ങളാണ്‌. ധനകാര്യകമ്മിറ്റിയില്‍ ഒന്നിച്ചെടുത്ത തീരുമാനിച്ച പദ്ധതികള്‍ നടപ്പാക്കേണ്ടത്‌ സ്‌റ്റാന്റിങ്‌ കമ്മിറ്റികളുടെ ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു. 1060 കോടിരൂപ ചെലവും 161 കോടി രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന കോഴിക്കോട്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ 2025-2026 വര്‍ഷത്തെ പുതുക്കിയ ബജറ്റും 2026-2027 വര്‍ഷത്തെ മതിപ്പ്‌ ബജറ്റുമാണ്‌ പാസാക്കിയത്‌. ബജറ്റ്‌ ചര്‍ച്ച പലപോഴും പൂര്‍ണ്ണമായും രാഷ്ര്‌ടീയ ചര്‍ച്ചയായി മാറി. ബജറ്റ്‌ വിഷയങ്ങളെ പൂര്‍ണ്ണമായും എതിര്‍ത്ത്‌ കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകളെ രാഷ്ര്‌ടീയമായി എതിര്‍ക്കുന്നതായിരുന്നു ചര്‍ച്ച. പ്രതിപക്ഷ നേതാവ്‌ എസ്‌.വി.സയ്ിയദ്‌ മുഹമ്മദ്‌ ഷമീലിന്റെ അതിരുവിട്ട പരാമര്‍ശവും സഭയില്‍ ചര്‍ച്ചയായി. യത്തീം കുട്ടികളെ മോശമായി പരാമര്‍ശിക്കുന്ന വാക്കുകളാണ്‌ ഭരണപക്ഷാംഗം ബിജുലാല്‍ എതിര്‍ത്തത്‌. പിന്നീട്‌ മേയര്‍ ഒ.സദാശിവന്‍ പരാമര്‍ശം മോശമായിപോയെന്ന്‌ പറഞ്ഞെങ്കിലും ശരിയായ രീതിയില്‍ ക്ഷമപറയാതെയാണ്‌ ഷമീല്‍ ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയത്തിലെ ചര്‍ച്ച തുടര്‍ന്നത്‌.
തീരദേശത്തെയും ഇന്‍ഡോര്‍ ഗെയിമുകളെയും ബജറ്റ്‌ അവഗണിച്ചെന്നായിരുന്നു ലീഗ്‌ അംഗം ടി.പി.എം. ജിഷാന്റെ പരാതി. എല്ലാ മേഖലകളെയും നല്ലരീതിയില്‍ പരാമര്‍ശിക്കുന്ന മികച്ച ബജറ്റാണിതെന്ന്‌ സി.പി.ഐ.എം. അംഗം ശീതുശിവേഷ്‌ പറഞ്ഞു. കൂട്ടിച്ചേര്‍ത്ത വാര്‍ഡുകള്‍ക്ക്‌ വാര്‍ഷിക ഫണ്ട്‌ കൂടുതലിലെന്ന്‌ പ്രതിപക്ഷ അംഗം സക്കീര്‍ കിണാശേരിയും ആശയങ്ങളുടെ മഹത്വം കൊണ്ടുമാത്രം ബജറ്റ്‌ മികച്ചതാകില്ലെന്നും ബി.ജെപി.അംഗം വിനീത സജീവും ആരോപിച്ചു.
നഗരവികസനത്തിന്‌ ഒരു പദ്ധതി പോലുമില്ലാത്ത ബജറ്റാണിതെന്ന്‌ കോണ്‍ഗ്രസ്‌ അംഗം എസ്‌.കെ.അബൂബക്കര്‍ പറഞ്ഞു. മൂന്ന്‌ കോടിയുടെ ഫയര്‍ എഞ്ചിന്‍ അഗ്നിബാധ തടയാന്‍ നഗരത്തില്‍ സ്‌ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോടിനെ ഇകഴ്‌ത്താനാണ്‌ ബജറ്റ്‌ ചര്‍ച്ചയെ പ്രതിപക്ഷ ഉപയോഗിക്കുന്നതെന്ന്‌ ഇടതു പ്രതിനിധി ടി.എസ്‌.ഷിംജിത്ത്‌ ആരോപിച്ചു. നഗരത്തിലെ റോഡുകള്‍ ബി.എം.ഡി.സി. നിലവാരത്തിലേക്ക്‌ ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫിന്‌ 10 വര്‍ഷം ഭരണം കിട്ടാതിരുന്നതിന്റെ കരച്ചിലാണ്‌ ഈ കേട്ടത്‌. പാഠ പുസ്‌തകം കിട്ടാത്ത, പെന്‍ഷന്‍ കിട്ടാത്ത ആ ഭരണം ആരെയും ഓര്‍മ്മിപ്പിക്കരുത്‌. ചൂരല്‍മല ദുരന്തത്തില്‍ സര്‍വ്വതും നഷ്‌ടപ്പെട്ട 178 കുടുംബങ്ങള്‍ക്ക്‌ ഇന്നലെ വയനാട്ടില്‍ നടന്ന ചടങ്ങില്‍ പിണറായി വിജയന്‍ വീടുകളുടെ താക്കോല്‍ നല്‍കി.
ജനങ്ങളെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്‌ ഷിംജിത്‌ വ്യക്‌തമാക്കി സര്‍ക്കാര്‍ അനുമതിയോടെ കൗണ്‍സിലര്‍മാരടക്കം ജനപ്രതിനിധികള്‍ക്ക്‌ ആയുഷ്‌കാല ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുമെന്ന ബജറ്റ്‌ പ്രഖ്യാപനത്തെ യു.ഡി.എഫ്‌ കൗണ്‍സിലര്‍ വിശ്വനാഥന്‍ പുതുശേരി എതിര്‍ത്തു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കല്ല, മറിച്ച്‌ നമ്മെ വോട്ടു ചെയ്‌ത് വിജയിപ്പിച്ച മുഴുവന്‍ നഗരവാസികള്‍ക്കുമാണ്‌ നഗരസഭാ ഫണ്ട്‌ ഉപയോഗിച്ച്‌ ആരോഗ്യ സുരക്ഷ ഏര്‍പ്പെടുത്തേണ്ടതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ്‌ കൗണ്‍സിലര്‍മാര്‍ ഇന്‍ഷുറന്‍സ്‌ പദ്ധതിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്‌തപ്പോഴാണ്‌ വിശ്വനാഥന്റെ എതിര്‍പ്പ്‌. ജനപ്രതിനിധികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്നതിനു പകരം നഗരവാസികള്‍ക്ക്‌ ആ സൗജന്യം ലഭ്യമാക്കണം വിശ്വനാഥന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ബജറ്റുകളില്‍ കണ്ട മെഡിക്കല്‍കോളജ്‌ ബസ്‌ സ്‌റ്റാന്റ്‌ എവിടെ, പാര്‍ക്കിങ്‌ പ്ലാസ എവിടെയെന്ന്‌ പ്രതിപക്ഷ അംഗം കെ.സി. ശോഭിത. ബജറ്റ്‌ ബുക്ക്‌ വലിയ കാര്യങ്ങള്‍ ഇല്ലാതെ ചുരുങ്ങി പോയത്‌ പ്രതിപക്ഷത്തിന്റെ ശക്‌തിയാണ്‌ കാണിക്കുന്നത്‌. മുമ്പ്‌ എല്ലാം പാസ്‌ പാസ്‌ പറഞ്ഞ്‌ പോകുന്ന സാഹചര്യം ഇല്ലാതായി. ഞങ്ങള്‍ അടുത്ത ഇലക്ഷനില്‍ അധികാരത്തില്‍ വരും. ജനങ്ങള്‍ക്ക്‌ എല്ലാം നല്‍കും, അത്‌ ഔദാര്യമായല്ല മറിച്ച്‌ അവകാശമായിട്ടായിരിക്കും ശോഭിത വ്യക്‌തമാക്കി. കുടിവെള്ളം പോലും വില കൊടുത്ത്‌ വാങ്ങേണ്ട ബജറ്റ്‌ പ്രഖ്യാപനം അങ്ങേയറ്റം ഗതികേടാണെന്ന്‌ ബി.ജെ.പി. അംഗം നവ്യ ഹരിദാസ്‌ പറഞ്ഞു. 50 വര്‍ഷം ഭരിച്ചിട്ടും തെരുവ്‌ സ്‌ഥാപിക്കാനായി ബജറ്റില്‍ പ്രഖ്യാപനം നടത്തേണ്ടി വന്നത്‌ ഇടത്‌ ഭരണക്കാരായ മുന്‍ഗാമികളുടെ മുഖത്ത്‌ കാര്‍ക്കിച്ച്‌ തുപ്പുന്നതിന്‌ തുല്യമാണെന്ന്‌ യു.ഡി.എഫ്‌ അംഗം സഫറി വെള്ളയില്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്നും അച്ചാരം വാങ്ങിയാണ്‌ പ്രതിപക്ഷം കേരളത്തിലെ ആരോഗ്യകേന്ദ്രങ്ങളെ ഇകഴ്‌ത്തി കാണിക്കുന്നതെന്ന്‌ ഇടത്‌ അംഗം ബിജുലാല്‍ ആരോപിച്ചു.
മികച്ച ചര്‍ച്ചയാണ്‌ ബജറ്റില്‍ നടത്തിയതെന്നും ശക്‌തമായ ചര്‍ച്ചകളിലൂടെ മാത്രമെ വികസനം നടപ്പാക്കാനാകുവെന്നും മേയര്‍ ഒ. സദാശിവന്‍ സമാപന ഭാഷണത്തില്‍ പറഞ്ഞു. എല്ലാ അംഗങ്ങളും ഒരേ മനസോടെ പ്രവര്‍ത്തിച്ച്‌ നഗരവികസനനം സാധ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റാന്റിങ്‌ കമ്മിറ്റി അംഗങ്ങളായുജാത കൂടത്തിങ്കല്‍, കെ.രാജീവ്‌, സി.സന്ദേശ്‌, സാറാജാഫര്‍, വി.പി.മനോജ്‌, അഡ്വ.സാറജാഫര്‍, കൗണ്‍സിലര്‍മാരായ എന്‍.ശിവപ്രസാദ്‌, അഷിക, സി.കവിത, ഫാത്തിമതഹ്ലിയ, കൊല്ലാരത്ത്‌ സുരേശന്‍, എന്‍.വി.വിനീത, എസ്‌.എം.തുഷാര, നിഷിത ശിവന്‍, മുല്ലവീട്ടില്‍ ജാഹിഷ്‌ തുടങ്ങിയവരും ഇന്ന്‌ ബജറ്റ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
കോഴിക്കോട്‌

Ads by Google
Advertisement
Tuesday 03 Mar 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW