-->
കല്‍പ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയം, വയനാട് ആദിവാസി വികസന സമിതി, സീഡ് കെയര്‍ എന്നിവ സംയുക്‌തമായി സംഘടിപ്പിച്ച പത്താമത് വയനാട് വിത്തുത്സവം വെള്ളമുണ്ട അത്തിക്കൊല്ലിയില്‍ തുടങ്ങി. മന്ത്രി ഒ.ആര്‍. കേളു ഉദ്‌ഘാടനം ചെയ്‌തു.
കാലാവസ്‌ഥാവ്യതിയാനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിലും അറിവുകള്‍ പുതുതലമുറയിലേക്ക് എത്തിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ആസൂത്രണ ബോര്‍ഡ് അംഗവും എംഎസ്‌എസ്‌ആര്‍എഫ് ട്രസ്‌റ്റിയുമായ ഡോ.ജിജുപി. അലക്‌സ്, കെഎസ്സിഎസ്‌ടിഇ മെംബമ്പര്‍ സെക്രട്ടറി ഡോ.എ. സാബു, എംഎസ്‌എസ്‌ആര്‍എഫ് എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ ഡോ.ആര്‍. രംഗലക്ഷ്‌മി, സംസ്‌ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്‌ണന്‍, പുത്തൂര്‍വയല്‍ ഗവേഷണനിലയം ഡയറക്‌ടര്‍ ഡോ. നീരജ് യു. ജോഷി, സീനിയര്‍ ഫെലോ ഡോ.സി. തമ്പാന്‍, ആര്‍സിആര്‍എസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ.കറുത്തമണി,
ആത്മ വയനാട് പ്രോജക്‌ട് ഡയറക്‌ടര്‍ എ.ആര്‍. സുരേഷ്, വിനോദ്, വെള്ളമുണ്ട പഞ്ചായത്ത് വൈസ് ്പ്രസിഡന്റ് ലതിക, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗദ കൊടുവേരി, പഞ്ചായത്ത് അംഗം ഷിംന എന്നിവര്‍ പ്രസംഗിച്ചു.
വയനാട് ആദിവാസി വികസന സമിതിയുടെ കമ്മ്യൂണിറ്റി ജീനോം സേവിയര്‍ അവാര്‍ഡ് കക്കോട്ടറ കുറിച്ച്യ തറവാട്ടിലെ വെള്ളനും കുടുംബത്തിനും പുല്‍പ്പള്ളി അടിയ ഉന്നതിയിലെ മല്ലന്‍ താഴശേരിക്കും കുടുംബത്തിനും സമ്മാനിച്ചു. ലത സ്വാഗതവും കേളു അത്തിക്കൊല്ലി നന്ദിയും പറഞ്ഞു.