-->
വടശ്ശേരിക്കര : ആരോഗ്യ-വിദ്യഭ്യാസ മേഖല തകര്‍ത്തതാണ് പത്ത് വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി.സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുവാന്‍ ജനങ്ങള്‍ക്ക് ഭയമാണ്.
ഗുരുതരമായ പിഴവുകള്‍ തിരുത്തുവാന്‍ തയ്യാറാകാതെ ആരോഗ്യ മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ് വിദ്യാര്‍ത്ഥികളും യുവജനങ്ങളും കേരളം വിട്ടുപോകുന്നു. ഗുണ്ടകളുടെയും മോഷ്‌ടാക്കളുടെയും വിഹാരകേന്ദ്രമായി കേരളം മാറി. ധൂര്‍ത്തും അഴിമതിയും മൂലം കേരളം വലിയ കടക്കെണിയിലായി. വലിയ ദുരന്തപൂര്‍ണമായ സാഹചര്യത്തിലേക്ക് കേരളത്തെ എല്‍.ഡി.എഫ് ഭരണം നയിച്ചു.തെക്കുംമല ജംഗ്‌ഷനില്‍ നടന്ന രാഷ്ര്‌ടീയ വിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് കെ. ഇ. തോമസിന്റെ അധ്യക്ഷതയില്‍ ഡി. സി. സി. സെക്രട്ടറി ലിജു ജോര്‍ജ്, ബ്‌ളോക്ക് പ്രസിഡണ്ട് സിബി താഴത്തില്ലത്ത്, ഫ്രെഡി ഉമ്മന്‍, മണിയാര്‍ രാധാകൃഷ്‌ണന്‍, പഞ്ചായത്ത് പ്രസിഡണ്ട് കെ.ഉഷ, സ്വപ്‌ന സൂസന്‍ ജേക്കബ് ,രാജു ആന്റണി, ജി.ബിജു, ഷാജി ശമുവേല്‍, മധു ഇഞ്ച പൊയ്‌കയില്‍,ബിജു തടത്തില്‍, പി. ഒ. തോമസ്, അജു തോമസ്, രത്നമ്മ ശശി, കൊച്ചുമോന്‍ മുള്ളന്‍പാറ, കെ.വി. ഗോപാലകൃഷ്‌ണന്‍ നായര്‍,തോമസ് മാത്യു, പി.കെ. വത്സമ്മ , സാലി മാത്യു, ഏലിയാമ്മ മാത്യു, മഞ്‌ജു ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.