-->
മല്ലപ്പുഴശേരി : പഞ്ചായത്തിലെ കുടുംബശ്രീ തട്ടിപ്പ് അന്വേഷിച്ച് കുറ്റവാളികളെ അറസ്‌റ്റ് ചെയ്യണമെന്ന് മല്ലപ്പുഴശേരിപഞ്ചായത്ത് പ്രസിഡണ്ട് ബെന്നി കുഴിക്കാല ആവശ്യപ്പെട്ടു . മല്ലപ്പുഴശേരി പഞ്ചായത്ത് ഭരണസമിതി യുടെ നേതൃത്വത്തില്‍ ആറന്മുള പോലീസ് സേ്‌റ്റഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . അന്വേഷണത്തില്‍ പോലീസ് കൃത്യവിലോപം കാണിച്ചിരിക്കുകയാണ്.
തട്ടിപ്പിന് ഇരയായവര്‍ ജപ്‌തിഭീഷണിയില്‍ ആണ്.കുറ്റവാളികള്‍ യഥേഷ്‌ടം വിലസുകയാണെന്നും പ്രസിഡണ്ട് പറഞ്ഞു.തട്ടിപ്പിന് ഇരയായവര്‍ ആത്മഹത്യയുടെ വക്കിലാണ് .കുറ്റവാളികളെ അറസ്‌റ്റ് ചെയ്‌തില്ലെങ്കില്‍ ശക്‌തമായ സമര പരിപാടികള്‍ നടത്തുമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു.വൈസ് പ്രസിഡണ്ട് സോണി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. റ്റി ശാവുമേല്‍, ഷിബു കാഞ്ഞിക്കല്‍, സാലി ലാലു പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി ശാമുവേല്‍, വല്‍സല കുമാരി,റോസമ്മ മത്തായി,എസ്. അനീഷ് , ശ്രീരാജ്, വി.വിദ്യ , രഹന ബിജു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വല്‍സല വാസു എന്നിവര്‍ പ്രസംഗിച്ചു.