Wednesday, March 11, 2026 Last Updated 27 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 05.06 AM

റൈഫിള്‍ സ്‌പോര്‍ട്‌സ്, പുതുതലമുറയ്‌ക്ക് ഗുണകരം: മനോജ്‌ ഏബ്രഹാം

uploads/news/2026/03/827995/2.jpg

കോഴഞ്ചേരി : ആധുനീക കാലഘട്ടത്തില്‍ ഔട്ട്‌ഡോര്‍ കായികങ്ങളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുക യാണെന്ന്‌ ഡി.ജി.പി. മനോജ്‌ ഏബ്രഹാം . റൈഫിള്‍സ്‌പോര്‍ട്‌സിലേക്ക്‌ പുതു തലമുറ കടന്നു എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ റൈഫിള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആറന്മുള മാലക്കരയില്‍ പ്രവര്‍ത്തനംആരംഭിച്ച അക്കാദമി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റൈഫിള്‍സ്‌പോര്‍ട്‌സിലേക്ക്‌ കുട്ടികള്‍ കടന്നു വന്നാല്‍ ഏകാഗ്രതയും നിരീക്ഷണവുംകൂടുതല്‍ കൈവരുമെന്നും ഇത്‌ അവരുടെ പഠന മികവിന്‌ മുതല്‍ കൂട്ടാകുകയുംചെയ്യും. കേരളത്തിലെ മികച്ച റൈഫിള്‍ ക്ലബ്ബ്‌ ആകാനുള്ള സാധ്യത ഇവിടെഉണ്ടെന്നും അത്‌ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.റൈഫിള്‍ക്ലബ്ബ്‌പ്രസിഡണ്ട്‌ കൂടിയായ ജില്ലാ പൊലീസ്‌ മേധാവി ആര്‍.ആനന്ദ്‌ അധ്യക്ഷതവഹിച്ചു.
കമാന്‍ഡിങ്‌ ഓഫിസ്‌ 14 കെ.ബറ്റാലിയന്‍ എന്‍.സി.സി. പത്തനംതിട്ടകേണല്‍ കെ. മായങ്ക്‌ഖാരെ, കേരളാ സേ്‌റ്ററ്റ്‌ റൈഫിള്‍ അസോസിയേഷന്‍സെക്രട്ടറി പ്രഫ.വി.സി.ജയിംസ്‌, ഇന്ത്യന്‍ ഒളിമ്പിക്‌ ഷൂട്ടര്‍ പ്രഥ്വിരാജ്‌തൊണ്ടൈമാന്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ.കെ.എസ്‌.ജഗന്‍ മോഹന്‍,ബിലീവേഴ്‌സ് ആശുപത്രി മാനേജിംഗ്‌ ഡയറക്‌ടര്‍ ഫാ.സിജോ പന്തപ്പള്ളില്‍തുടങ്ങിയവര്‍ പ്രസംഗിച്ചു. 10 മീറ്റര്‍ ഇന്‍ഡോര്‍ ഷൂട്ടിംങ്‌ റേഞ്ചും25,50 മീറ്ററുകളില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിങ്‌ റേഞ്ചും ഓപ്പണ്‍ സേ്‌റ്റഡിയവുംക്രമീകരിച്ചിട്ടുണ്ട്‌. സംസ്‌ഥാനത്ത്‌ ആദ്യമായി ട്രാപ്പ്‌ ആന്‍ഡ്‌ സ്‌കിറ്റ്‌ഷൂട്ടിംങ്‌ റേഞ്ചും ക്ലബ്ബില്‍ തയ്യാറാക്കിയിട്ടുണ്ട്‌. കുട്ടികള്‍ക്കുള്ളഷൂട്ടിംങ്‌ പരിശീലനം ഏപ്രില്‍ ആദ്യം ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Advertisement
Monday 02 Mar 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW