-->
തിരുവല്ല : എം.ജി. സര്‍വകലാശാല കലോത്സവം ഇണൈമൈ മൂന്ന് ദിവസം പിന്നിടുമ്പോള്‍ എറണാകുളം ജില്ലയിലെ കോളജുകള്‍ക്ക് മുന്‍തൂക്കം. തിരുവല്ലയിലെ ഒന്‍പതു വേദികളിലായി നടക്കുന്ന മത്സരങ്ങളുടെ ആദ്യഫലങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ചാണിത്. ഇനി നാല് നാള്‍ കൂടി കലോത്സവം തുടരും.
നേരിട്ടും അപ്പീലിലൂടെയും എത്തിയ മത്സരാര്‍ഥികളുടെ എണ്ണം കൂടിയതോടെ മത്സരവും വൈകുകയാണ്.കഴിഞ്ഞ രാവിലെ ആരംഭിച്ച നൃത്ത ഇനങ്ങള്‍ ഒരു പകലും രാവും പിന്നിട്ട ഇന്നലെ പുലര്‍ച്ചെയാണ് സമാപിച്ചത്.ഇടക്കുണ്ടായ മഴയും സമയ ക്രമത്തില്‍ തടസം സൃഷ്‌ടിച്ചു. ഭരതനാട്യം മത്സരവേദികളില്‍നിന്നുള്ള ആദ്യഫലങ്ങള്‍ എറണാകുളത്തേക്കാണ്. 47 പോയിന്റുമായി സേക്രഡ് ഹാര്‍ട്ട് കോളജ്, തേവര ഒന്നാമതും തൊട്ടു പിന്നില്‍ 39 പോയന്റുമായി ആര്‍.എല്‍.വി ഗവ. കോളജ് ഓഫ് മ്യൂസിക് തൃപ്പൂണിത്തുറയും ,34 പോയിന്റുമായി മഹാരാജാസ് കോളജ്, എറണാകുള വും വേദികള്‍ കൈയടക്കുകയാണ്.വെള്ളിയാഴ്‌ച രാത്രി നടന്ന തിരുവാതിരയിലും എസ്‌എച്ച് കോളജിനാണ് ഒന്നാം സ്‌ഥാനം. ഭരതനാട്യം ആണ്‍കുട്ടികളുടെ മത്സരത്തില്‍ മഹാരാജാസ് കോളജ് പാലാ സെന്റ് തോമസിനൊപ്പം ഒന്നാം സ്‌ഥാനം പങ്കിട്ടു.
കലാതിലകം-പ്രതിഭ വിഷ്‌ണുവും അപര്‍ണ മോഹനും മുന്നില്‍
കലോത്സവം പുരോഗമിക്കുമ്പോള്‍ 8 പോയന്റ് നേടിയ ആര്‍.എല്‍.വി. ഗവ. കോളേജ് ഓഫ് മ്യൂസിക് ഫൈന്‍ആര്‍ട്‌സ് ,തൃപ്പൂണിത്തുറ യിലെ എസ് വിഷ്‌ണുവും കലാതികമായി നിര്‍മ്മല കോളജ്, മൂവാറ്റുപുഴയിലെ അപര്‍ണ മോഹനും മുന്നിലാണ്.തിലക പട്ടികയില്‍ അഞ്ച് പോയന്റ് നേടി നാല് വിദ്യാര്‍ഥികള്‍ തൊട്ട് പിന്നിലായുണ്ട്.ഇനിയും മത്സര ഫലം എല്ലാവരെയും കാത്തിരിക്കുന്നുണ്ട്.
'ഇണൈമൈ' മുന്‍നിര കോളജുകള്‍
സേക്രഡ് ഹാര്‍ട്ട് കോളജ്, തേവര - 47 പോയിന്റ്
ആര്‍.എല്‍.വി ഗവ. കോളജ് ഓഫ് മ്യൂസിക് തൃപ്പൂണിത്തുറ -39 പോയിന്റ്
മഹാരാജാസ് കോളേജ്, എറണാകുളം -34 പോയിന്റ്
സെന്റ്‌തെരേസാസ് കോളജ്, എറണാകുളം -29 പോയിന്റ്
മാര്‍ അത്തനേഷ്യസ് കോളജ്,കോതമംഗലം -16 പോയിന്റ്
നിര്‍മ്മല കോളജ്, മൂവാറ്റുപുഴ - 16 പോയിന്റ്
രാജഗിരി കോളജ് എറണാകുളം -15 പോയിന്റ