-->
കിടങ്ങൂര്‍:ശ്രീസുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിലെ ആറാം ഉത്സവദിനമായ ഇന്നലെ നടന്ന ചരിത്ര പസിദ്ധമായ കട്ടച്ചിറക്കാവടിഘോഷയാത്രയും കാവടി അഭിഷേകവും ഭക്‌തിസാന്ദ്രമായി.ഒപ്പം വര്‍ണാഭവും.രാവിലെ എട്ടുമണിയോടെ കട്ടച്ചിറകാണിക്കമണ്ഡപത്തില്‍ നിന്നും ഒറ്റക്കാവടി, പന്ത്രണ്ട്‌കാവടി,ഇതുപത്തിനാല് കാവടി,ചെണ്ടമേളം,ശിങ്കാരിമേളം,പാണ്ടിമേളം,അമ്മന്‍കുടം,കൊട്ടക്കാവടി,ആട്ടക്കാവടി,ശിവപാര്‍വ്വതി നൃത്തം,വള്ളുവനാടന്‍ തിരയാട്ടം,രൂപക്കാവടി,പൂതന്‍,നന്ദികേശ പ്രയാണം,ഫാന്‍സി ആന, മൂകാംബിക പ്‌ളോട്ട് എന്നിവയുടെ അകമ്പടിയോടെ നടന്ന കാവടിഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്‌തര്‍അണിചേര്‍ന്നു.കട്ടച്ചിറയില്‍ നിന്നും പഴയ പാലാ റോഡിലൂടെ കാവടി ഘോഷയാത്ര കിടങ്ങൂര്‍ ടൗണ്‍ചുറ്റി മണര്‍കാട് റോഡിലേക്ക് കയറിയപ്പോള്‍ഘോഷയാത്രയില്‍ അണിചേരാന്‍ കാത്തുനിന്നത് നൂറുകണക്കിന് പേര്‍.തുടര്‍ന്ന് കിടങ്ങൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ പത്തരയോടെ കാവടിഘോഷയാത്രഎത്തുമ്പോള്‍ റോഡിന് ഇരുവശവും ഗോപുരത്തിലും പടിഞ്ഞാറോമൈതാനത്തുംപരിസരപ്രദേശങ്ങളിലുമായിതിങ്ങിനിറഞ്ഞത്‌വന്‍പുരുഷാരം.കൊട്ടക്കാവടികളും ആട്ടക്കാവടികളും,അമ്മന്‍കുടവും,ഗരുഡന്‍പറവയും,കരകാട്ടവും ചെണ്ടമേളത്തിന്റേയും പഞ്ചവാദ്യത്തിന്റേയും ശിങ്കാരിമേളത്തിന്റേയും പാണ്ടിമേളത്തിന്റേയും പമ്പമേളത്തിന്റേയുംനാദപ്രപഞ്ചത്തില്‍ നിറഞ്ഞാടി.വിവിധ വര്‍ണങ്ങള്‍ നിറഞ്ഞ കാവടികള്‍ കണ്ണിന് കുളിര്‍മഴയായി മുന്നില്‍ ആടിത്തിമിര്‍ക്കുന്ന കാഴ്‌ച ആഹ്ലാദത്തോടെയാണ് ആബാലവൃദ്ധം ആസ്വദിച്ചത്.ഒപ്പം ഭക്‌തിയുടെ നേര്‍ക്കാഴ്‌ചയായി ഹരഹരമന്ത്രധ്വനികളുംക്ഷേത്രാങ്കണമാകെ നിറഞ്ഞു.കാവടിഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് കാവടി അഭിഷേകം നടന്നു.
കിടങ്ങൂര്‍ ക്ഷേത്രത്തില്‍ ഇന്ന്
ഏഴാം ഉത്സവദിനമായ ഇന്ന് രാവിലെ ശ്രീലകത്തെ പതിവ് ചടങ്ങുകള്‍ക്ക്‌ശേഷം 7ന് ശിവാനന്ദലഹരി, 8ന്‌് ശ്രീബലി, 9ന് സ്‌പെഷ്യല്‍ പഞ്ചാരിമേളം-കിടങ്ങൂര്‍ കലേഷും സംഘവും.11.30ന് ഉത്സവബലി,12 ന് ഓട്ടന്‍തുള്ളല്‍-കുറിച്ചിത്താനം ജയകുമാര്‍,12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് ചാക്യാര്‍കൂത്ത്,5ന് തിരുവാതിര, 5.30ന് ഭജന്‍സ്-തത്വമസി ഭജന്‍സ് വൈക്കം, 5.30ന് കാഴ്‌ചശ്രീബലി,നാദസ്വരം-കിടങ്ങൂര്‍ ഉണ്ണികൃഷ്‌ണനും സംഘവും,തിരുമുന്‍പില്‍ വേല,വേലകളി-നടനകലാകേന്ദ്രം കിടങ്ങൂര്‍,മയൂരനൃത്തം-കുമാരനല്ലൂര്‍മണി,6.30ന് വടക്കുദേശതാലപ്പൊലി, 6.35ന് തിരുവാതിര,7ന് ഭരതനാട്യം,7.15ന് നൃത്തനൃത്യങ്ങള്‍,7.30ന് ഭജനാമൃതം,7.35ന് തിരുമുന്‍പില്‍ സേവ,പഞ്ചവാദ്യം-കലാമണ്ഡലം വിനയനും സംഘവും.8.45ന് കൈകൊട്ടിക്കളി, 9.30ന് കര്‍ണ്ണാട്ടിക് ഫ്യൂഷന്‍-വിവേക്രാജയും സംഘവും, 12ന് വിളക്ക്.