-->
കൂട്ടിക്കല്‍ :കോട്ടയം ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തയാര്‍ മുക്കുളം പാലത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. 4.75 കോടിരൂപ മുതല്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നൂറുകണക്കിനാളുകള്‍ ദിവസേന സഞ്ചരിച്ചുകൊണ്ടിരുന്ന ഈ പാലം തകര്‍ന്നതോടെ മുക്കുളം വടക്കേമല ഏന്തയാര്‍ ഈസ്‌റ്റ്, ഉറുമ്പിക്കര, വെമ്പിളി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും വിദ്യാര്‍ത്ഥികളും വളരെയേറെ ദുരിതത്തില്‍ ആയിരുന്നു.36 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയും ഉള്ള ഈ പാലം 4.75 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയായതോടുകൂടി ഈ മേഖലയിലെ ജനങ്ങളുടെ വലിയൊരു വികസന സ്വപ്‌നമാണ് പൂവണിയുന്നത്.എന്തയാര്‍ ടൗണില്‍ സെബാസ്‌റ്റ്യന്‍ കുളത്തുങ്കലിന്‍റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മന്ത്രി മുഹമ്മദ്‌റിയാസ് പാലത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും.