Sunday, March 15, 2026 Last Updated 11 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 05.05 AM

താലൂക്ക്‌ ആശുപത്രിയിലെ രോഗികള്‍ക്ക്‌ ആശ്രയമായി പുതിയ ആംബുലന്‍സ്‌

uploads/news/2026/03/827989/4.jpg

അടിമാലി: താലൂക്ക്‌ ആശുപത്രിയിലെ രോഗികള്‍ക്ക്‌ ആശ്രയമായി പുതിയ ആംബുല ന്‍സ്‌ കേരള വിഷനും എന്‍.എച്ച്‌. അന്‍വര്‍ ട്രസ്‌റ്റും ചേര്‍ന്ന്‌ കൈമാറി. ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ്‌ 24 ലക്ഷം രൂപ ചിലവഴിച്ച്‌ ആംബുലന്‍സ്‌ നല്‍കിയത്‌.
സി.ഒ.എ സംസ്‌ഥാന പ്രസിഡന്റ്‌ പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. ആംബുലന്‍സ്‌ സമര്‍പ്പണം അഡ്വ. എ. രാജ എം.എല്‍.എ നിര്‍വഹിച്ചു. അടിമാലി താലൂക്ക്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ഹരിപ്രസാദ്‌ താക്കോല്‍ ഏറ്റുവാങ്ങി. എന്‍.എച്ച്‌ അന്‍വര്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ്‌, എന്‍.എച്ച്‌. അന്‍വര്‍ ട്രസ്‌റ്റ് സെക്രട്ടറി കെ വിജയകൃഷ്‌ണന്‍, അടിമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ മോഹനന്‍ നായര്‍, അടിമാലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പി. കുര്യാക്കോസ്‌, കെ.സി.സി.എല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ മാക്‌സിന്‍ ആന്റണി, ഗ്രാമപഞ്ചായത്ത്‌ അംഗം ജോസ്‌നാ ജോസ്‌, ഇടുക്കി കേബിള്‍ വിഷന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ പി.എസ്‌ സിബി, സി.ഒ.എ സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി.എസ്‌ രജനീഷ്‌, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അടിമാലി പ്രസിഡന്റ്‌ പി.എം ബേബി, സി.ഒ.എ. ഇടുക്കി ജില്ലാ പ്രസിഡന്റ്‌ സനീഷ്‌ മാനുവല്‍, ഇടുക്കി ജില്ലാ സെക്രട്ടറി അഗസ്‌റ്റിന്‍ ഡാനിയല്‍, കോണ്‍ഗ്രസ്‌ അടിമാലി മണ്ഡലം പ്രസിഡന്റ്‌ ഹാപ്പി കെ. വര്‍ഗീസ്‌, സി.ഒ.എ. സംസ്‌ഥാന കമ്മിറ്റി അംഗം അനീഷ്‌ എന്‍, അടിമാലി മേഖല പ്രസിഡന്റ്‌ ജോസി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍, പ്രവീണ്‍ മോഹന്‍, കെ ഗോവിന്ദന്‍, പി.എസ്‌ സിബി എന്നിവരെ എ. രാജ എം.എല്‍.എ ആദരിച്ചു.

Ads by Google
Advertisement
Monday 02 Mar 2026 05.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW