Sunday, March 15, 2026 Last Updated 54 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 05.05 AM

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി: മന്ത്രി റോഷി അഗസ്‌റ്റിന്‍ മൂന്നാര്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പുതിയ ഗസ്‌റ്റ്ഹൗസ്‌ നിര്‍മിക്കും

uploads/news/2026/03/827988/3.jpg

മൂന്നാര്‍: സംസ്‌ഥാനത്ത്‌ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികളാണ്‌ ആസൂത്രണം ചെയ്‌തതെന്നും 40 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ളം എത്തി ക്കാന്‍ സാധിച്ചുവെന്നും ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍. കേരള വാട്ടര്‍ അതോറിറ്റി മൂന്നാര്‍ പ്രോജക്‌റ്റ് സബ്‌ഡിവിഷന്‍ ഓഫീസ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിവിധ മേഖലയിലെ കുടിവെള്ള വിതരണം നിരീക്ഷിച്ച്‌ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ പുതിയ സബ്‌ ഡിവിഷന്‍ ഓഫീസ്‌ നിര്‍മ്മിച്ചതിലൂടെ സാധിക്കും. മൂന്നാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനോട്‌ ചേര്‍ന്നുള്ള രണ്ട്‌ ഏക്കര്‍ ഭൂമിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ഗസ്‌റ്റ് ഹൗസ്‌ നിര്‍മ്മിക്കുന്നതിന്‌ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കേരള വാട്ടര്‍ അതോറിറ്റി ഇടുക്കി സര്‍ക്കിള്‍ സൂപ്രണ്ടിംഗ്‌ എന്‍ജിനീയര്‍ ഹരി എന്‍. ആര്‍, ജില്ലാ പഞ്ചായത്തംഗം സി. നെല്‍സണ്‍, ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന മുത്തുകുമാര്‍, ഗ്രാമപഞ്ചായത്തംഗം ക്രിസ്‌റ്റീന ബ്രൈറ്റി, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, രാഷ്ര്‌ടീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേവികുളം നിയോജക മണ്ഡലത്തിന്‌ കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ 687.72 കോടിയുടെ പദ്ധതികള്‍ക്കാണ്‌ ഭരണാനുമതി ലഭിച്ചിട്ടുള്ളത്‌. മാട്ടുപ്പെട്ടി കേന്ദ്രീകരിച്ച്‌ ദേവികുളം,ചിന്നക്കനാല്‍, മൂന്നാര്‍,പള്ളിവാസല്‍ (ഭാഗികം) പഞ്ചായത്തുകള്‍ക്കും. മാങ്കുളം വിരിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച്‌ അടിമാലി,പള്ളിവാസല്‍, മാങ്കുളം പഞ്ചായത്തുകള്‍ക്കും, പൊന്മുടി ഡാം കേന്ദ്രീകരിച്ച്‌ രാജാക്കാട്‌, രാജകുമാരി, ബൈസണ്‍വാലി, സേനാപതി (ഭാഗികം) പഞ്ചായത്തുകള്‍ക്കും, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ വിവിധ ശുദ്ധീകരണ പ്ലാന്റുകള്‍ സ്‌ഥാപിച്ച്‌ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നതിന്‌ മൂന്നാറിലെ സബ്‌ ഡിവിഷന്‍ ഓഫീസ്‌ വഴി സാധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Monday 02 Mar 2026 05.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW