-->
ചെറുതോണി: പാല്‍ക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു കൊടുത്തു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഒരു നാടിന്റെ കൂട്ടായ്‌മയുടെ ഫലമാണ് ഇന്ന് പാല്‍ക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു കൊടുക്കുന്നതിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. കാല്‍വരി മൗണ്ട്, പേഴുങ്കണ്ടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ എല്ലാം നല്ല നിലയിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഈ സാഹചര്യത്തില്‍, ഇവിടെ വനസംരക്ഷണ സമിതി എത്രയും പെട്ടെന്ന് രൂപീകരിക്കാന്‍ ആവശ്യമായ നിര്‍ദേശം സി.സി.എഫ് ഇപ്പോള്‍ കൊടുത്തിട്ടുണ്ട്. ഇന്ന് മുതല്‍ ആളുകളെ പ്രവേശിപ്പിക്കും. 100 പേരെയാണ് പ്രവേശിപ്പിക്കുന്നത്. കൂടെ പോകുന്ന ആളുകള്‍ക്ക് ആവശ്യമായ ഗൈഡ് ലൈന്‍സിനുള്ള ടീം വനംവകുപ്പില്‍ നിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സി.സി. എഫ് വിനോദ് കുമാര്‍ ടി. കെ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാജേശ്വരി രാജന്‍, അന്നമ്മ ബാബു, ജന്‍സി സ്‌റ്റീഫന്‍, ദീപ ജോസഫ്, ഷാജി വഴക്കാല, ഐസണ്‍ ജിത്ത്, സന്ധ്യ രാജേഷ്, മനോജ് ടി. ഡി, അരുണ്‍ സേവിയര്‍, രാഷ്ര്‌ടീയ നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, റെയിഞ്ച് ഓഫീസര്‍ ഹരിലാല്‍, ഫാ. ആന്റണി പാലാ പുളിക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സിബി ആറക്കാട്ട്, രാഷ്‌്രടീയ സാമൂഹികരംഗത്തുള്ളര്‍ ഉള്‍പ്പടെ നിരവധി പേരും പ്രദേശവാസികളും പരിപാടിയില്‍ പങ്കെടുത്തു.