Sunday, March 15, 2026 Last Updated 54 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 05.05 AM

വാഗമണില്‍ ഓഫ്‌റോഡ്‌ ജീപ്പ്‌ മറിഞ്ഞ്‌ എട്ടുപേര്‍ക്ക്‌ പരുക്ക്‌

uploads/news/2026/03/827986/1.jpg

വാഗമണ്‍: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിയന്ത്രണംവിട്ട ഓഫ്‌റോഡ്‌ ജീപ്പ്‌ തവളപാറയ്‌ക്ക് സമീപം ഉണ്ണിചെടിക്കാട്ടില്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക്‌ പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്‌. ഇന്ന്‌ ഉച്ചയോടെയാണ്‌ അപകടമുണ്ടായത്‌. മുന്നില്‍ പോയിരുന്ന ഒരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ജീപ്പിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടത്‌. അമിതവേഗതയിലായിരുന്ന ജീപ്പ്‌ റോഡരികിലെ പാറയിലും മരത്തിലും ഇടിച്ച ശേഷം താഴേക്ക്‌ മറിയുകയായിരുന്നു. അപകടസമയത്ത്‌ വാഹനത്തില്‍ എട്ടുപേരാണ്‌ ഉണ്ടായിരുന്നത്‌. ശബ്‌ദം കേട്ട്‌ ഓടിയെത്തിയ നാട്ടുകാരും മറ്റ്‌ ഡ്രൈവര്‍മാരും ചേര്‍ന്നാണ്‌ പരുക്കേറ്റവരെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്‌. പരുക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന്‌ പ്രാഥമിക ചികിത്സ നല്‍കി. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ പ്രാഥമിക നിഗമനം. ഓഫ്‌റോഡ്‌ സവാരികള്‍ക്ക്‌ നിയന്ത്രണമുള്ള മേഖലയില്‍ നടന്ന ഈ അപകടത്തെ തുടര്‍ന്ന്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 02 Mar 2026 05.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW