Friday, March 13, 2026 Last Updated 41 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 05.05 AM

റമദാന്‍ നല്‍കുന്നത്‌ സഹജീവി സ്‌നേഹത്തിന്റെ സന്ദേശം: എം.എല്‍.എ

uploads/news/2026/03/827985/4.jpg

പെരുമ്പാവൂര്‍: ആത്മസംയമനത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടെയും മഹത്തായ സന്ദേശമാണ്‌ റമദാന്‍ നമ്മെ പഠിപ്പിക്കുന്നത്‌. വ്യത്യസ്‌ത ചിന്തകളിലും വിശ്വാസങ്ങളിലും ഉള്ളവര്‍ ഒരുമിച്ച്‌ സൗഹൃദത്തിലും ഐക്യത്തിലും കൂടിക്കഴിയുന്ന ഇത്തരം സംഗമങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ശക്‌തിയാണെന്ന്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. കെ.എ.ടി.എഫ്‌ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്‌ത്താര്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളോടുള്ള കരുതലും സേവന മനോഭാവവും കെ.എ.ടി.എഫിന്റെ മുഖമുദ്രയാണെന്നും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ്‌ എം.എം നാസര്‍ അധക്ഷത വഹിച്ചു. ഡോ. കുഞ്ഞുമുഹമ്മദ്‌ പുലവത്ത്‌ റമദാന്‍ സന്ദേശം നല്‍കി. യുഡിഎഫ്‌ പെരുമ്പാവൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ എസ്‌. ഷറഫ്‌, എറണാകുളം ജില്ലാ പഞ്ചായത്ത്‌ അംഗം മുബാസ്‌ ഓടക്കാലി, എന്‍.എ സലിം ഫാറൂഖി, കെ.എ.ടി.എഫ്‌ സംസ്‌ഥാന സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ മാഹിന്‍ ബാഖവി, സി. എസ്‌. സിദ്ദീഖ്‌, നൗഷാദ്‌ കെ.എ, ഷമീര്‍ പുതുപ്പാടി, എന്‍.പി. അബ്‌ദുസലാം, വി.പി. അബൂബക്കര്‍, ഷാഹുല്‍ ഹമീദ്‌ തണ്ടേക്കാട്‌, പി.എ. കബീര്‍, സാലിം മേക്കാലടി, ത്വാഹ എ.എം. ഖദീജ ബീവി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 02 Mar 2026 05.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW